'പോലീസില്‍ വിശ്വാസമില്ല,കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കും': അനുപമ
നിരന്തരം പരാതി നല്‍കിയിട്ടും പോലീസ് നിരുത്തരവാദപരമായാണ് ഇടപെട്ടത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അനുപമ തിരുവനന്തപുരത്ത് പഞ്ഞു.
പൊലീസിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് അനുപമ. അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന പൊലീസ് റിപ്പോർട്ട് തെറ്റാണ്. സെപ്റ്റംബർ മാസത്തിൽ നൽകിയ പരാതിയിലാണ് പോലീസ് എഫ്.ഐ.ആര് എടുത്തത്. വീഴ്ച പറ്റിയിട്ടില്ല എന്ന റിപ്പോര്‍ട്ട് കാണുമ്പോൾ നിലവിലുള്ള വിശ്വാസം കൂടെ നഷ്ടപ്പെട്ടു. അച്ഛനെതിരെ കേസെടുക്കാൻ ഡി.ജി.പി ബെഹ്റ ഡി.വൈ.എസ്.പിക്ക് നിർദേശം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അനുപമ പറഞ്ഞു.
പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കുഞ്ഞിനെ കണ്ടെത്താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. നിരന്തരം പരാതി നല്‍കിയിട്ടും പോലീസ് നിരുത്തരവാദപരമായാണ് ഇടപെട്ടത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അനുപമ തിരുവനന്തപുരത്ത് പഞ്ഞു.
തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിലാണ് ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ അനുപമ നിരാഹാരമിരുന്നത്. സമരം ആരംഭിക്കുംമുമ്പ് മന്ത്രി വീണ ജോർജ് അനുപമയെ ഫോണിൽ വിളിച്ച് നിയമസഹായം ഉറപ്പുനൽകിയിരുന്നു. ഇതിന് പിന്നാലെ അനുപമക്ക് അനുകൂലമായ രീതിയിൽ നടപടിയെടുക്കാൻ നിർദേശം നൽകി. ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്ത് നൽകിയ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവെക്കാൻ കോടതിയോട് ആവശ്യപ്പെടാൻ ഗവ. പ്ലീഡറോട് സർക്കാർ നിർദേശിച്ചിരുന്നു.