ഇടമലക്കുടി, ചട്ടമൂന്നാർ ആശുപത്രികൾ ഉടൻ പ്രവർത്തനമാരംഭിക്കും: മന്ത്രി വീണാ ജോർജ്
ആവശ്യമായ 16 സ്ഥിരം തസ്തികകൾ അനുവദിച്ചു
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഇടമലക്കുടി, ചട്ടമൂന്നാർ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ ആശുപത്രികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് രണ്ട് ആശുപത്രികളിലും എട്ടു വീതം സ്ഥിരം തസ്തികകൾ അനുവദിക്കുകയും ഒഴിവുകൾ പി.എസ്.സി.യ്ക്ക് അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിന് നിർദേശം നൽകുകയും ചെയ്തു. അസിസ്റ്റന്റ് സർജൻ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റർ അറ്റൻഡർ ഗ്രേഡ്-2, എൽ.ഡി. ക്ലാർക്ക്, പ്യൂൺ, പാർട്ട് ടൈം സ്വീപ്പർ എന്നീ എട്ടു തസ്തികകൾക്കാണ് ഓരോ ആശുപത്രിക്കും അനുമതി നൽകിയതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിൽ മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. വളരെയധികം യാത്രാക്ലേശമുള്ള ഇടമലക്കുടിയിൽ ഈ ആശുപത്രികൾ പൂർണതോതിൽ സജ്ജമാകുന്നതോടെ ഇവിടത്തെ ആദിവാസി ജനവിഭാഗങ്ങൾക്ക് വളരെയധികം ആശ്വാസമാണെന്നും മന്ത്രി വ്യക്തമാക്കി.
Idamalakkudi and Chattamunnar hospitals to open soon: Minister Veena George