വരുന്നു, മഴയോടു മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആന്ധ്ര തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴയ്ക്കു കാരണമെന്നാണു വിവരം

Update: 2024-10-06 11:13 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമുണ്ട്.

വരും ദിവസങ്ങളിലും മഴ തുടരുമെന്നാണു സൂചന. ചൊവ്വാഴ്ച ഇടുക്കി ജില്ലയിലും ബുധനാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്ധ്ര തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴയ്ക്കു കാരണമെന്നാണു വിവരം.

Summary: IMD predicts heavy rains in Kerala today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News