മണിപ്പൂരിൽ നിന്ന് കുട്ടികളെയെത്തിച്ച സംഭവം: നടപടിയുമായി ചൈൽഡ് വെൽഫയർ കമ്മിറ്റി
അനുമതിയില്ലാതെ കുട്ടികളെ എത്തിച്ചതിന് സത്യം മിനിസ്ട്രീസിനെതിരെയാണ് നടപടി
Update: 2024-07-09 13:12 GMT
പത്തനംതിട്ട: മണിപ്പൂരിൽ നിന്ന് അനുമതിയില്ലാതെ കുട്ടികളെ എത്തിച്ചതിൽ നടപടിയുമായി ചൈൽഡ് വെൽഫയർ കമ്മിറ്റി. തിരുവല്ലയിലെ സത്യം മിനിസ്ട്രീസിനെതിരെയാണ് നടപടി. ചട്ടം ലംഘിച്ചാണ് മണിപ്പൂരിൽ നിന്ന് കുട്ടികളെ എത്തിച്ചതെന്ന കണ്ടെത്തിലെ തുടർന്നാണ് സി.ഡബ്ല്യു.സി യുടെ നടപടി.
കുട്ടികളെ സമീപത്തുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റും. ആൺകുട്ടികളെ കൊല്ലത്തേക്കും ,പെൺകുട്ടികളെ സമീപത്തെ മറ്റൊരു സ്ഥാപത്തിലേക്കുമാണ് മാറ്റുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ അനുമതിയില്ലാതെയാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് സി.ഡബ്ല്യു.സി പറഞ്ഞു.