മുല്ലപ്പെരിയാറില്‍ ഇടക്കാല ഉത്തരവ് തുടരും: 142 അടിവരെ തമിഴ്നാടിന് ജലനിരപ്പ് ഉയർത്താം

അടിയന്തര ഉത്തരവ് ഇപ്പോൾ ആവശ്യമില്ലെന്ന കേരളത്തിന്റെ നിലപാട് കോടതി രേഖപ്പെടുത്തി. വിശദമായ വാദം കേൾക്കലിനായി ഹരജി ഡിസംബർ പത്തിലേക്ക് മാറ്റി

Update: 2021-11-22 14:31 GMT
Editor : rishad | By : Web Desk
Advertising

മുല്ലപ്പെരിയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. 142 അടിവരെ തമിഴ്നാടിന് ജലനിരപ്പ് ഉയർത്താം. അടിയന്തര ഉത്തരവ് ഇപ്പോൾ ആവശ്യമില്ലെന്ന കേരളത്തിന്റെ നിലപാട് കോടതി രേഖപ്പെടുത്തി. വിശദമായ വാദം കേൾക്കലിനായി ഹരജി ഡിസംബർ പത്തിലേക്ക് മാറ്റി 

പകുതി കേട്ട രണ്ടു കേസുകളിലെ വാദം അടിയന്തരമായി പൂർത്തിയാക്കേണ്ടതു കൂടി പരിഗണിച്ചാണ് മുല്ലപ്പെരിയാർ കേസ് ഡിസംബർ പത്തിലേക്കു മാറ്റിയത്. മേൽനോട്ട സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായതിനാൽ മുല്ലപ്പെരിയാർ കേസിൽ അടിയന്തര ഉത്തരവിലല്ല തങ്ങളുടെ ഊന്നലെന്ന് കേരളത്തിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത പറഞ്ഞു. പകരം, തമിഴ്നാടിന്റെ നിർദേശപ്രകാരമുള്ള റൂൾ കർവിന്റെ കാര്യത്തിൽ കേരളം ഉന്നയിച്ച ആശങ്കകൾ പരിഹരിക്കണമെന്ന് കേരളം ചൂണ്ടിക്കാട്ടി. 

ഒക്ടോബര്‍ 28ന് സുപ്രീംകോടതി പുറപ്പടിവിച്ച ഇടക്കാല ഉത്തരവിലാണ് മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം നിലനിറുത്തണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ മേല്‍നോട്ട സമിതി സ്ഥിതിഗതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News