ഐ.എസ്.ആര്‍.ഒ ചാരക്കേസ്; മറിയം റഷീദയുടെ അറസ്റ്റ് ഐ.ബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

'നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇന്‍റലിജൻസ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തി'

Update: 2021-07-06 05:35 GMT
Advertising

ഐ.എസ്.ആര്‍.ഒ ചാരക്കേസിൽ മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ഐ.ബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്. ഐ.ബിയും റോയും നല്‍കിയ വിവരം വെച്ചാണ് മാലി വനിതകള്‍ക്കെതിരെ കേസെടുത്തത്. നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇൻറലിജൻസ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ് വ്യക്തമാക്കി. 

അതേസമയം, ശാസ്ത്രജ്ഞര്‍മാരുടെ ചാരവൃത്തിയില്‍ ഉറച്ച് നില്‍ക്കുകയാണ് സിബി മാത്യൂസ്. മാലി വനിതകളുടെ മൊഴിയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായി. തിരുവനന്തപുരം-ചെന്നൈ-കൊളംബോ കേന്ദ്രീകരിച്ച് സ്പൈ നെറ്റ്‌വർക്കുണ്ടെന്ന് ഫൗസിയയില്‍ നിന്ന് വിവരം ലഭിച്ചു. നമ്പി നാരായണന്റെ ബന്ധവും ഇവരുടെ മൊഴിയില്‍ നിന്ന് വ്യക്തമായെന്ന് സിബി മാത്യൂസ് കൂട്ടിച്ചേര്‍ത്തു. 

മറിയം റഷീദയ്ക്കും ഫൗസിയയ്ക്കുമൊപ്പം ആര്‍മി ക്ലബില്‍ പോയ ഉദ്യോഗസ്ഥന്റെ വിവരം സി.ബി.ഐ മറച്ചു. സക്വാഡ്രന്റ് ലീഡര്‍ കെ.എല്‍. ബാസിനാണ് ഒപ്പം പോയത്. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസന്‍ തിരിച്ചറിഞ്ഞു. ഇക്കാര്യം സി.ബി.ഐ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയില്ല. ചാരക്കേസ് സി.ബി.ഐക്ക് വിടണമെന്ന് ശുപാര്‍ശ ചെയ്തത് താനാണെന്നും സിബി മാത്യുസിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നു.  

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News