'ഗുരുതരം, അപലപനീയം': മാർക്ക്‌ലിസ്റ്റ് വിവാദത്തിൽ എസ്.എഫ്.ഐയെ വിമർശിച്ച് ജനയുഗം

മാർക്ക് ലിസ്റ്റ് ക്രമക്കേടും ഗസ്റ്റ് ലക്ച്ചർ നിയമനത്തിന് വ്യാജരേഖ ചമച്ചതും ഗുരുതരവും അപലപനീയവുമാണെന്നാണ് ജനയുഗം

Update: 2023-06-08 05:22 GMT
Editor : rishad | By : Web Desk
എസ്.എഫ്.ഐ-ജനയുഗം
Advertising

തിരുവനന്തപുരം: മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്.എഫ്.ഐയെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. മാർക്ക് ലിസ്റ്റ് ക്രമക്കേടും ഗസ്റ്റ് ലക്ച്ചർ നിയമനത്തിന് വ്യാജരേഖ ചമച്ചതും ഗുരുതരവും അപലപനീയവുമാണെന്നാണ് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. ഉന്നതവിദ്യാഭ്യാസരംഗം വിവാദമുക്തമാക്കണം എന്ന തലക്കെട്ടിലാണ് ജനയുഗത്തിന്റെ മുഖപ്രസംഗം.

''രണ്ടു സംഭവങ്ങളിലും ഉൾപ്പെട്ടവർ ഒരു പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ മുൻനിര നേതാക്കളാണെന്നത് വിവാദത്തിന് ആനുപാതികമല്ലാത്ത വാർത്താപ്രാധാന്യം നല്കുന്നതിനും രൂക്ഷമായ രാഷ്ട്രീയ പ്രതികരണത്തിനും കാരണമായി. മാര്‍ക്ക്‌ലിസ്റ്റ് ക്രമക്കേടിൽ ഉൾപ്പെട്ടയാൾ അദ്ദേഹത്തിന്റെ സംഘടനയുടെ മുഖ്യഭാരവാഹികളിൽ ഒരാളാണ്. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് അതേ സംഘടനയുടെ സർവകലാശാല വിദ്യാർത്ഥി യൂണിയൻ ഭാരവാഹിത്വം വഹിച്ചിരുന്ന ആളാണ്''-  മുഖപ്രസംഗത്തില്‍ പറയുന്നു. 

''ഗസ്റ്റ് ലക്ചറർ നിയമനത്തിന് വ്യാജരേഖ ചമച്ച കേസ് ഗുരുതരവും തികച്ചും അപലപനീയവുമാണ്. അത് ഒരു ക്രിമിനൽ കുറ്റകൃത്യമാണെന്നു മാത്രമല്ല, സമാനരീതിയിൽ വ്യാജരേഖ ഉപയോഗിച്ച് മുമ്പ് രണ്ട് കോളജുകളിൽ അവർ ലക്ചററായി പ്രവർത്തിച്ചിരുന്നതായും വാർത്തയുണ്ട്. ഇത്തരത്തിൽ വ്യാജരേഖ സൃഷ്ടിക്കുന്നതിൽ അവർക്കു ലഭിച്ചുവെന്ന് പറയപ്പെടുന്ന സഹായം സംഭവത്തിന് ഗൂഢാലോചനയുടെ മാനംകൂടി നല്കുന്നു''- മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

Watch Video Report

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News