കെ.വി തോമസ് പ്രചാരണത്തിന് വരുമോ ഇല്ലയോ എന്നത് തന്‍റെ വിഷയമല്ല: ജോ.ജോസഫ്

ജോ സ്വന്തം ആളാണെന്ന പിസി ജോർജിന്‍റെ അവകാശ വാദത്തോടും ജോ ജോസഫ് പ്രതികരിച്ചു

Update: 2022-05-07 05:28 GMT
കെ.വി തോമസ് പ്രചാരണത്തിന് വരുമോ ഇല്ലയോ എന്നത് തന്‍റെ വിഷയമല്ല: ജോ.ജോസഫ്
AddThis Website Tools
Advertising

എറണാകുളം: കെവി തോമസ് പ്രചാരണത്തിന് വരുമോ ഇല്ലയോ എന്നത് തന്‍റെ വിഷയമല്ലെന്ന് തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്.  ഇടതുപക്ഷം ശരിപക്ഷമെന്ന് വിചാരിക്കുന്നവർക്ക് എല്‍.ഡി.എഫി ലേക്ക് വരാമെന്നും  ശരിയായ നിലപാടുള്ളവർ ഇടതുപക്ഷത്തോടൊപ്പം  ചേരുമെന്നും ജോ ജോസഫ് മീഡിയ വണിനോട് പറഞ്ഞു. 

ജോ സ്വന്തം ആളാണെന്ന പിസി ജോർജിന്‍റെ അവകാശ വാദത്തോടും അദ്ദേഹം പ്രതികരിച്ചു. ഗ്രാമപ്രദേശത്ത് ജീവിച്ചു വളര്‍ന്നയാള്‍  എന്ന നിലയിൽ എല്ലായിടത്തും വരുന്നയാളാണ് പി.സി ജോർജ്. അങ്ങനെയുള്ള പരിചയമാണ് പി.സി ജോർജുമായിട്ടുള്ളത്. നാട്ടിൽ നിന്ന് ആശുപത്രിയിലേക്ക് രോഗികളെ അയച്ച് അദ്ദേഹം വിളിക്കാറുണ്ട്. പാർട്ടി പ്രവർത്തകരെ ചികിത്സക്ക് അയക്കുമ്പോഴും വിളിക്കും. അദ്ദേഹത്തിന്‍റെ അവകാശവാദത്തിൽ കൂടുതൽ പ്രതികരണം പാർട്ടി നൽകുമെന്നും ജോ ജോസഫ് പറഞ്ഞു. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News