ഏഷ്യാനെറ്റ് ന്യൂസിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂനിയൻ

എളമരം കരീം എം.പിയെ ആക്രമിക്കാർ ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ചാണ് സംയുക്ത ട്രേഡ് യൂനിയൻ സമിതി പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചത്

Update: 2022-03-29 14:33 GMT
Editor : Shaheer | By : Web Desk
Advertising

ഏഷ്യാനെറ്റ് ന്യൂസിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് ട്രേഡ് യൂനിയൻ. സംയുക്ത ട്രേഡ് യൂനിയനാണ് നാളെ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.എം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരീം എം.പിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ചാണ് മാർച്ച് നടത്തുന്നത്.

ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഏഷ്യാനെറ്റിൽ നടന്ന ചാനൽ ചർച്ചയിൽ അവതാരകൻ വിനു വി. ജോൺ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. എളമരം കരീം കുടുംബസമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞുനിർത്തി ഇറക്കിവിടണമെന്നും കരണക്കുറ്റി അടിച്ചുപൊട്ടിക്കണമെന്നും അവതാരകൻ പറഞ്ഞതായി സംയുക്ത ട്രേഡ് യൂനിയൻ ചൂണ്ടിക്കാട്ടുന്നു.

Summary: Joint trade union announces protest march to Asianet News

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News