സുരക്ഷാവേലി തീർത്ത് പൊലീസ്; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു
പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി
Update: 2024-09-26 13:29 GMT
എറണാകുളം: മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു. പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഇത്തരത്തിലൊരു നടപടി. ആലുവയിലെ ഗസ്റ്റ് ഹൗസിലാണ് മാധ്യമപ്രവർത്തകരെ സുരക്ഷാവേലി തീർത്ത് തടഞ്ഞു നിർത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാഹനം നിലവിൽ ഗസ്റ്റ് ഹൗസിന് മുന്നിലുണ്ട്. ഇവിടെ നിന്ന് നെടുമ്പാശേരി വിമാനത്തവളത്തിലേക്ക് മുഖ്യമന്ത്രി തിരിക്കും.
മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ വിമർശങ്ങളാണ് അൻവർ ഉന്നയിച്ചത്. മുഖ്യമന്ത്രിയെന്ന സൂര്യൻ കെട്ടുപോയെന്നും ജനങ്ങൾ താങ്കളെ വെറുക്കുന്നതായും താൻ അദ്ദേഹത്തോട് നേരിട്ടുപറഞ്ഞെന്ന് പി.വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽനിന്ന് താഴ്ന്ന് പൂജ്യത്തിലെത്തിയെന്നും അദ്ദേഹം തന്നെ ചതിച്ചെന്നും അൻവർ കൂട്ടിച്ചേർത്തു.