'മത്സരിക്കാനുള്ള മൂഡ് ഇല്ല, രാജ്യസഭയിലേക്ക് പോവുകയേ ഇല്ല'; തീരുമാനത്തിലുറച്ച് കെ.മുരളീധരൻ

"അപ്രതീക്ഷിത തോൽവിയുണ്ടായപ്പോൾ പ്രവർത്തകരിലുണ്ടായ വികാരമാണ് തൃശൂർ ഡിസിസിയിൽ കണ്ടത്"

Update: 2024-06-08 08:57 GMT
Advertising

കോഴിക്കോട്: പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. വടകര വിട്ടുപോയത് തന്റെ തെറ്റാണെന്നും രാജ്യസഭയിൽ ഒരു കാരണവശാലും താൻ പോകില്ലെന്നും മുരളീധരൻ പറഞ്ഞു. അപ്രതീക്ഷിത തോൽവിയുണ്ടായപ്പോൾ പ്രവർത്തകരിലുണ്ടായ വികാരമാണ് തൃശൂർ ഡിസിസിയിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"പൊതുപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. എന്നാൽ കോൺഗ്രസ് ബോഡി ഇലക്ഷൻ ഒക്കെ വരുമ്പോൾ ഞാനുണ്ടാകും. കാരണം അത് പ്രവർത്തകരുടെ ഇലക്ഷനാണ്. അതിൽ സജീവമായിട്ടുണ്ടാകും. അതുവരെ തല്ക്കാലം മാറി നിൽക്കുകയാണ്. കോൺഗ്രസിന് ഒരുപാട് നേതാക്കളുണ്ട്. പക്ഷേ, 20ൽ 18 സീറ്റ് കിട്ടുകയും 110ഓളം സീറ്റുകളിൽ യുഡിഎഫ് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്ത സാഹചര്യത്തിൽ സുധാകരനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റരുത് എന്നതാണ് അഭിപ്രായം. ഇത്രയും നല്ല റിസൾട്ട് കിട്ടിയ സ്ഥിതിക്ക് അത് ചെയ്യാൻ പാടില്ല. കെപിസിസി അധ്യക്ഷ സ്ഥാനം എനിക്ക് തരണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ അത് തന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.

Full View

ഈ ഇലക്ഷന് മത്സരിക്കാനുള്ള മൂഡ് എനിക്കില്ല. വയനാട് സീറ്റും എനിക്ക് വേണ്ട. രാജ്യസഭയിൽ ഒരുകാരണവശാലും ഞാൻ പോകില്ല. അതിനെതിരാണ് ഞാൻ. രാജ്യസഭയിലേക്ക് ഞാൻ പോവുകയാണെങ്കിൽ എന്റെ ആരോഗ്യത്തിന് എന്തോ കുഴപ്പമുണ്ടെന്ന് വിചാരിച്ചോളൂ. തൃശൂരിലെ തോൽവിക്ക് കാരണം കത്തോലിക്കാ സഭയുടെ വോട്ടിലുണ്ടായ വിള്ളലാണ്. അവരുടെ നിലപാട് ബിജെപിക്ക് അനുകൂലമായിരുന്നു. തൃശൂരിലൊരു കേന്ദ്രമന്ത്രി വന്നാൽ അതൃശൂരിന് ഗുണകരമാണെന്ന് യംഗ് ജനറേഷന് ഒരു ചിന്തയുണ്ടായി. അതാണ് കാരണം". മുരളീധരൻ പറഞ്ഞു.

അതിനിടെ തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്തിനെതിരെ തുടർച്ചയായ നാലാം ദിവസവും പോസ്റ്ററെത്തി. എംപി വിൻസെന്റിനും അനിൽ അക്കരക്കും എതിരെയാണ് ഇന്ന് പോസ്റ്റർ പതിച്ചത്..

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News