കെ-റെയിൽ; 'കോൺഗ്രസും ബിജെപിയും മത മൗലികവാദികളും ഒത്തുകളിക്കുന്നു'- പിസി ചാക്കോ
സാമൂഹ്യ - ആഘാത പഠനത്തിന് പ്രതിപക്ഷം പ്രതിബന്ധം സൃഷ്ടിക്കുകയാണെന്നും പിസി ചാക്കോ പറഞ്ഞു.
കെ-റെയിൽ വിഷയത്തിൽ കോൺഗ്രസും ബിജെപിയും മത മൗലികവാദികളും ഒത്തുകളിക്കുകയാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ. വികസന കാര്യങ്ങളിൽ പുറം തിരിഞ്ഞ് നിൽക്കുന്ന പ്രതിപക്ഷത്തിനെതിരെ പ്രചാരണം നടത്തുമെന്നും പിസി ചാക്കോ പറഞ്ഞു.
യാത്രാ വേഗം കുറഞ്ഞ ഒരു സംസ്ഥാനത്തിനും പുരോഗതി ഉണ്ടാക്കാനാകില്ല. പ്രതിപക്ഷത്തിന്റെ എതിർപ്പ് കേവലം രാഷ്ട്രീയം മാത്രം. ഹൈ സ്പീഡ് റെയിലിനെ മുൻപ് അനുകൂലിച്ചവരാണ് ഇന്ന് എതിർക്കുന്നത്. സാമൂഹ്യ - ആഘാത പഠനത്തിന് പ്രതിപക്ഷം പ്രതിബന്ധം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൻസിപിയിൽ പ്രശ്‌നങ്ങളില്ല. സംഘടന ഒറ്റക്കെട്ട്. മറിച്ച് വരുന്ന വാർത്തകൾ തെറ്റാണ്. സംസ്ഥാന ട്രഷററുടെ രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ്. ബിനോയ് വിശ്വത്തിന്റെ വിലിരുത്തൽ ഇന്ത്യൻ സാഹചര്യത്തെ മനസിലാക്കാതെ നടത്തിയതാണ്. ആർഎസ്എസ് വിരുദ്ധ സഖ്യത്തിൽ കോൺഗ്രസ് അനിവാര്യമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.