കെ-റെയില്‍ പദ്ധതിക്കായി ഇതുവരെ ചെലവായത് 49 കോടിയോളം രൂപയെന്ന് മുഖ്യമന്ത്രി

കണ്‍സള്‍ട്ടന്‍സി ചാര്‍ജായി മാത്രം നല്‍കിയത് 20 കോടി 82 ലക്ഷം രൂപയാണ്

Update: 2022-06-28 01:09 GMT
Editor : rishad | By : rishad

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കായി ഇതുവരെ ചെലവായത് 49 കോടിയോളം രൂപയെന്ന് മുഖ്യമന്ത്രി. കണ്‍സള്‍ട്ടന്‍സി ചാര്‍ജായി മാത്രം നല്‍കിയത് 20 കോടി 82 ലക്ഷം രൂപയാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി റവന്യു വകുപ്പിന് ഇരുപത് കോടിയിലേറെ നല്‍കി. പി.കെ ബഷീര്‍ എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്കുകളുള്ളത്. 

കെ-റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. സാമൂഹിക ആഘാത പഠനം പൂര്‍ത്തിയായിട്ടില്ലെങ്കിലും കെ-റെയിലിനായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത് നാല്‍പത്തിയൊമ്പത് കോടിയോളം രൂപ. കെ-റെയില്‍ ഏജന്‍സിക്ക് കണ്‍സള്‍ട്ടന്‍സി ചാര്‍ജായി നല്‍കിയത് ഇരുപതു കോടി എണ്‍പത്തി രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ.

Advertising
Advertising

പതിനൊന്ന് ജില്ലകളിലെയും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി റവന്യു വകുപ്പിന് നല്‍കിയത് ഇരുപതു കോടി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ഏരിയല്‍ സര്‍വേക്കായി രണ്ട് കോടി നല്‍കി. ഇങ്ങനെ മുപ്പതോളം കാര്യങ്ങളിലായി സര്‍ക്കാരിന് ഇതുവരെ 48,22,57,179 രൂപ ചിലവായി. പി കെ ബഷീര്‍ എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി കെ -റെയില്‍ കണക്കുകള്‍ വിശദീകരിച്ചത്.

സാമൂഹിക ആഘാത പഠനം പൂര്‍ത്തിയായതിന് ശേഷം മാത്രമെ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണം തിട്ടപ്പെടുത്താനാകൂവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 1383 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമി. വിശദമായ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം 63,941 കോടി രൂപ ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍.

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - rishad

contributor

Similar News