'കെ റെയിൽ നടത്തുന്ന സംവാദം വെറും സർക്കസ് മാത്രം'- അലോക് വർമ

'സിസ്ട്ര അംഗീകരിച്ചത് ഞാൻ തയ്യാറാക്കിയ റിപ്പോർട്ടാണ്. മറ്റൊരു റിപ്പോർട്ടുണ്ടെങ്കിൽ പുറത്ത് വിടൂ'

Update: 2022-04-28 05:02 GMT

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് കെ റെയിൽ നടത്തുന്ന സംവാദം വെറും സർക്കസ് മാത്രമാണെന്ന് റെയിൽവെ മുൻ എഞ്ചിനീയർ അലോക് വർമ. സിസ്ട്ര അംഗീകരിച്ചത് താൻ തയ്യാറാക്കിയ റിപ്പോർട്ടാണെന്നും മറ്റൊരു റിപ്പോർട്ടുണ്ടെങ്കിൽ പുറത്ത് വിടൂ എന്നും അദ്ദേഹം വെല്ലുവിളിച്ചു. കെ റെയിൽ സംവാദത്തേക്കാൾ മികച്ചത് മീഡിയവൺ സംവാദമാണ്. മുഖ്യമന്ത്രിയുമായി സംസാരിക്കാൻ ശ്രമിച്ചു എന്നാൽ സമയം തന്നില്ലെന്നും അലോക് വർമ മീഡിയവണിനോട് പറഞ്ഞു.

രാവിലെ 11 ന് തിരുവനന്തപുരത്തുളള ഹോട്ടൽ താജ് വിവാന്തയിലാണ് സംവാദം നടക്കുക. പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരും എതിർപക്ഷത്ത് നിന്ന് ഡോ. ആർ വി ജി മേനോനും ഉൾപെടുന്നതാണ് പാനൽ.

Advertising
Advertising

സർക്കാർ നേരിട്ട് ക്ഷണിക്കാത്തതിനാൽ അലോക് കുമാർ വർമ്മ സ്വയം പിൻമാറിയപ്പോൾ, ജോസഫ് സി മാത്യുവിനെ സർക്കാർ ഇടപെട്ട് ഒഴിവാക്കുകയും ചെയ്തു. പകരം നിശ്ചയിച്ച പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനും കെ റെയിൽ സംഘാടകരായതിനെ തുടർന്ന് പിൻമാറി. പദ്ധതിയെക്കുറിച്ച് വ്യത്യസ്ത നിലപാടുകളുള്ളവർ ചർച്ചയിൽ അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുമെന്ന് കെ റെയിൽ അവകാശപ്പെടുമ്പോഴും പദ്ധതിയെ എതിർക്കുന്ന ഒരാൾ മാത്രമാകും സംസാരിക്കാൻ ഉണ്ടാവുക.

കണ്ണൂർ ഗവൺമെൻറ് കോളേജ് ഓഫ് എൻജിനീയറിംഗ് റിട്ടയർഡ് പ്രിൻസിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റുമായ ഡോ. ആർ.വി.ജി മേനോൻ പദ്ധതിയെ എതിർത്ത് സംസാരിക്കും. ഇദ്ദേഹത്തിന് കൂടുതൽ സമയം അനുവദിക്കാനാണ് തീരുമാനം. എന്നാൽ റിട്ടയേർഡ് റെയിൽവേ ബോർഡ് മെമ്പർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, എന്നിവർ പദ്ധതിയെ അനുകൂലിച്ച് വാദിക്കും. നാഷണൽ അക്കാദമി ഓഫ് ഇന്ത്യൻ റെയിൽവേസിൽ നിന്ന് വിമരിച്ച സീനിയർ പ്രൊഫസർ മോഹൻ എ മേനോനായിരിക്കും മോഡറേറ്റർ. ക്ഷണിക്കപ്പെട്ട സദസ്സിനു മാത്രമായിരിക്കും പ്രവേശനം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News