കാഞ്ഞങ്ങാട്ടെ സഹകരണ സംഘത്തിന് തദ്ദേശ ഫണ്ട് അനുവദിച്ച സംഭവം; സർക്കാരിന് ഹൈക്കോടതി നോട്ടീസ്

കാഞ്ഞങ്ങാട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിക്ക് ഫണ്ട് അനുവദിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആക്ഷേപം

Update: 2022-05-20 01:14 GMT
Advertising

കാഞ്ഞങ്ങാട്ടെ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന് തദ്ദേശ ഫണ്ട് അനുവദിച്ച സംഭവത്തില്‍  സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. പൊതുതാൽപ്പര്യ ഹരജിയിലാണ് സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചത്. രണ്ടാഴ്ച്ചയ്ക്കകം സർക്കാർ നിലപാട് അറിയിക്കണം. കാഞ്ഞങ്ങാട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിക്ക് ഫണ്ട് അനുവദിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആക്ഷേപം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്താണ് ഹർജിക്കാരൻ.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News