കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; ശിക്ഷാവിധി ഇന്ന്

സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യു സ്കറിയ എന്നിവരെയാണ് ഇയാൾ വെടിവെച്ച് കൊന്നത്

Update: 2024-12-20 01:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിൽ കോട്ടയം സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രതി ജോര്‍ജ് കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യു സ്കറിയ എന്നിവരെയാണ് ഇയാൾ വെടിവെച്ച് കൊന്നത്.

സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു അരും കൊല.2022 മാർച്ച് ഏഴിനാണ് കൊല നടന്നത്. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതിൽ കുറ്റപത്രം സമർപ്പിച്ചത്. അടുത്ത ബന്ധുക്കൾ അടക്കം കൂറ് മാറിയ കേസിൽ പ്രൊസിക്യൂഷൻ ഏറെ പ്രയത്നിച്ചാണ് വാദം പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയത്. 76 സാക്ഷിമൊഴികൾ 278 പ്രമാണങ്ങൾ , 75 സാഹചര്യ തെളിവുകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമെന്ന് പ്രൊസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. ബാലിസ്റ്റിക് പരിശോധന റിപ്പോർട്ടും ഡിഎന്‍എ റിപ്പോർട്ടും അടക്കം അന്വേഷണത്തിൽ നിർണായകമായി.

കഴിഞ്ഞ ഏപ്രിലാണ് കേസിൻ്റെ വിചാരണ തുടങ്ങിയത് .വേഗത്തിൽ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News