വിവാദമുണ്ടാക്കിയ ആള്‍ പ്രസ്താവന പിന്‍വലിച്ചാല്‍ പ്രശ്‌നം തീരുമെന്ന് കാന്തപുരം

യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാളയം ഇമാം സുഹൈബ് മൗലവി, ഹുസൈന്‍ മടവൂര്‍ എന്നിവര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

Update: 2021-09-20 12:29 GMT
Advertising

വിദ്വേഷ പ്രസ്താവന നടത്തിയത് ഒരാള്‍ മാത്രമാണെന്നും അദ്ദേഹം പ്രസ്താവന പിന്‍വലിച്ചാല്‍ പ്രശ്‌നം തീരുമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. തിരുവനന്തപുരത്ത് ക്ലിമ്മിസ് ബാവ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുസ്‌ലിം സംഘടനകള്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍. മുസ്‌ലിംകളുടെ ഭാഗത്തു നിന്ന് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. വിവാദമുണ്ടാക്കിയവര്‍ അതില്‍നിന്ന് പിന്‍മാറിയാല്‍ അത് അവസാനിച്ചെന്ന നിലപാടാണ് കാന്തപുരം വ്യക്തമാക്കിയത്.

പ്രധാനപ്പെട്ട മുസ്‌ലിം സംഘടനാ പ്രതിനിധികളൊന്നും ക്ലിമ്മിസ് ബാവയുടെ യോഗത്തില്‍ പങ്കെടുക്കുന്നില്ല. യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാളയം ഇമാം സുഹൈബ് മൗലവി, ഹുസൈന്‍ മടവൂര്‍ എന്നിവര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാലാ ബിഷപ്പ് പ്രസ്താവന തിരുത്താനോ പിന്‍വലിക്കാനോ ഇതുവരെ തയ്യാറാവാത്ത സാഹചര്യത്തില്‍ ഏകപക്ഷീയമായ സമവായ ചര്‍ച്ച ആവശ്യമില്ലെന്ന നിലപാടിലാണ് മുസ്‌ലിം സംഘടനകള്‍.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News