കരുവന്നൂർ തട്ടിപ്പ്: ഒന്നാംപ്രതി സതീഷ് കുമാറിന്റെ ബിനാമി ഇടപാടിന്റെ രേഖകൾ കണ്ടെടുത്തു

അനിൽ കുമാറിന്റെ വീട്ടിൽ നിന്ന് 15 കോടി മൂല്യമുള്ള രേഖകകള്‍ ഇ.ഡി കണ്ടെടുത്തിട്ടുണ്ട്

Update: 2023-09-19 18:36 GMT
Editor : abs | By : Web Desk
Advertising

കൊച്ചി : കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയുടെ വിവരങ്ങൾ ഇ.ഡി പുറത്ത് വിട്ടു. ഒന്നാംപ്രതി സതീഷ് കുമാറിന്റെ ബിനാമി ഇടപാടിന്റെ രേഖകൾ കണ്ടെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആധാരം എഴുത്തുകാരുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡിലാണ് ബിനാമി രേഖകൾ കണ്ടെടുത്തത്. 

എസ് ടി ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് സ്വർണവും 5.5 ലക്ഷം രൂപയും ഇ ഡി പിടിച്ചെടുത്തിട്ടുണ്ട്. കരുവന്നൂ‍‍ര്‍ കേസിലെ പ്രതിയായ ഒളിവിലുള്ള അനിൽ കുമാറിന്റെ വീട്ടിൽ നിന്ന് 15 കോടി മൂല്യമുള്ള രേഖകകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ വ്യവസായി ദീപക്കിന്റെ വീട്ടിൽ നിന്നും അഞ്ചു കോടിയുടെ രേഖകളും കണ്ടെത്തി. 9 ഇടങ്ങളിലാണ് പരിശോധന നടത്തിയതെന്നും ഇ ഡി പറഞ്ഞു. 

അതേസമയം, കരുവന്നൂരിലെ ഇ.ഡി റെയ്ഡ് സഹകരണ മേഖലയെ തകർക്കാനെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഇ.ഡി റെയ്ഡ് കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെയാണ് നടക്കുന്നത്. പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

''രാഷ്ട്രീയ ലക്ഷ്യത്തോടെ ചില നിക്ഷിപ്ത താത്പര്യക്കാർ നടത്തുന്ന കുപ്രചരണം ഇ.ഡി ഏറ്റെടുക്കുകയായിരുന്നു. പരിശോധന പരമ്പരകൾ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണ്. സഹകരണ മേഖലയിലാകെ കുഴപ്പമാണെന്ന് പ്രതീതി വരുത്തുന്നത് നല്ല പ്രവണതയല്ല. ഇത് ഇടപാടുകാരിൽ ഭീതി വളർത്തും സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് എന്നും സർക്കാരിന്റെ ഉറപ്പുണ്ട്''- മന്ത്രി പറഞ്ഞു. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News