കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി
കരുവന്നൂർ ബാങ്കിൽ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് മെയ്തീനാണെന്ന് ജിജോർ കെ.എ ആരോപിച്ചു
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ മന്ത്രി എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി ജിജോർ കെ.എ. സതീഷ് കുമാറിനായി പി പി കിരണിൽ നിന്ന് മൊയ്തീൻ മൂന്നു കോടി രൂപ വാങ്ങി നൽകി. കരുവന്നൂർ ബാങ്കിൽ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് മെയ്തീനാണെന്നും കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമായിരുന്നു കരുവന്നൂർ ബാങ്ക് എന്നും ജിഷോർ പറഞ്ഞു. ഇ.പി ജയരാജനും, കെ.കെ ശൈലജയും തൃശ്ശൂരിൽ എത്തുമ്പോൾ സതീഷിനെ കണ്ടിരുന്നുന്നെന്നും കെ.എ ജീജോർ ആരോപിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുകയാണ് ഇഡി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു. ബിനാമി ലോണുകൾ അനുവദിക്കാൻ നിർദ്ദേശം നൽകിക്കൊണ്ട് എസി മൊയ്തീൻ സാമ്പത്തിക നേട്ടമുണ്ടാക്കിയോ എന്നുള്ളതാണ് ഇ ഡി പ്രധാനമായും പരിശോധിക്കുന്നത്. ആവശ്യക്കാർക്ക് ലോൺ അനുവദിക്കാൻ നിർദേശം നൽകുക മാത്രമാണ് താൻ ചെയ്തതെന്നും വഴിവിട്ട ഇടപാടുകൾ നടന്നിട്ടില്ലെന്നും ആണ് മൊയ്തീൻ ഇ ഡിക്ക് നൽകിയ മൊഴി. മൊയ്തീൻ നൽകിയ രേഖകളുടെ കൂടി അടിസ്ഥാനത്തിൽ ഇ ഡി ചോദ്യം ചെയ്തതിരുന്നു.