ഓട്ടോ തൊഴിലാളിയുടെ മരണം: അനൂപിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് സംഘടനകൾ; പി.വി അൻവർ ഇന്ന് കുടുംബത്തെ സന്ദര്‍ശിക്കും

രാവിലെ ഒന്‍പതിന് എൻ.എ നെല്ലിക്കുന്ന് എംഎൽഎയും സത്താറിൻ്റെ വീട് സന്ദർശിക്കുന്നുണ്ട്

Update: 2024-10-12 02:14 GMT
Editor : Shaheer | By : Web Desk
Advertising

കാസര്‍കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടുനൽകാത്തതിലുള്ള മാനസിക പ്രയാസത്തിൽ ഓട്ടോ തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. ആരോപണവിധേയനായ മുന്‍ എസ്‍ഐ പി. അനൂപിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

പി.വി അൻവർ എംഎൽഎ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ കുടുംബത്തെ കാണാൻ ഇന്ന് കാസർകോട്ട് എത്തുന്നുണ്ട്. രാവിലെ 10 മണിക്ക് എംഎൽഎ കാസർക്കോട്ട് എത്തും. സത്താറിൻ്റെ മകൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയാണ് അദ്ദേഹം സന്ദർശിക്കുന്നത്. രാവിലെ ഒന്‍പതിന് എൻ.എ നെല്ലിക്കുന്ന് എംഎൽഎയും സത്താറിൻ്റെ വീട് സന്ദർശിക്കുന്നുണ്ട്.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ ജില്ലയിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ, എഎസ്‍പി പി. ബാലകൃഷ്‌ണൻ നായരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ചന്തേര പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന അനൂപിനെ ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റം തന്നെ ചുമത്തണമെന്നാണു വിവിധ സംഘടനകൾ ഉയര്‍ത്തുന്ന ആവശ്യം.

യൂത്ത് ലീഗ് പ്രവർത്തകർ ബ്ലാക്ക് മാർച്ച് സംഘടിപ്പിച്ചു. എസ്‍ഡിപിഐ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

Summary: Various organizations demand that former SI P Anup, who is accused in death of auto driver, should be charged with murder. PV Anvar MLA to to meet the family of auto driver Abdul Sathar today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News