കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പ് വിവാദം; വീഴ്ച കണ്ടെത്തിയാൽ നടപടി എടുക്കുമെന്ന് കേരള സർവകലാശാല

എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയായ വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയർമാനാക്കാനാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് കെ.എസ്‍.യു ആരോപിക്കുന്നത്

Update: 2023-05-17 06:11 GMT
Advertising

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ ഇടപെടൽ ഉണ്ടാകുമെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ. വിഷയം വിശദമായി പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ നടപടി എടുക്കുമെന്നും വി സി മീഡിയ വണിനോട് പറഞ്ഞു.

വിവാദത്തിന്റെ അടിസ്ഥാനം എന്തെന്ന് പ്രിൻസിപ്പൽ വിശദീകരിക്കണമെന്നും എത്രയും വേഗം റിപ്പോർട്ട് രജിസ്ട്രാർക്ക് സമർപ്പിക്കണമെന്നും സർവകലാശാല അറിയിച്ചു. ഇന്ന് തന്നെ പ്രിൻസിപ്പലിന് സർവകലാശാല കത്ത് നൽകും. സംഭവത്തിൽ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് സർവകലാശാലയ്ക്ക് പരാതി ലഭിച്ചിരുന്നു.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകികയറ്റിയെന്നായിരുന്നു ആക്ഷേപം. സംഭവത്തിൽ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കോളജ് അധികൃതർ യൂണിവേഴ്സിറ്റിക്ക് നൽകിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘക്ക് പകരം എ.വിശാഖിന്‍റ പേര് നൽകിയത്.

എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുയുസിയായി ജയിച്ചത്. എന്നാൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്സിറ്റിയിലേക്ക് നല്‍കിയത്. ഇതേ കോളജിലെ ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയാണ് എ.വിശാഖ്. വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയർമാനാക്കാനാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് കെഎസ്‍യു ആരോപിക്കുന്നത്.

യു.യു.സിയായി അനഘക്ക് തുടരാൻ താത്പര്യമില്ലാത്തതിനാലാണ് വിശാഖിന്‍റെ പേര് നൽകിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ അനഘ രാജി സമർപ്പിച്ചിട്ടില്ല. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News