‘ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുന്നു’; ബി.ജെ.പിക്കെതിരെ കെ.സി.ബി.സി

‘തല്ലും തലോടലും ഒരുമിച്ചു പോകില്ല’ എന്ന ലേഖനത്തിലാണ് ബി.ജെ.പിയെ അതിരൂക്ഷമായി വിമർശിക്കുന്നത്

Update: 2024-01-14 07:49 GMT

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി

Advertising

വിരുന്നൊരുക്കി ബി.ജെ.പി ക്രൈസ്തവരുമായി അടുക്കാൻ ശ്രമിക്കുമ്പോൾ മറുവശത്ത് അതിക്രമങ്ങൾ വർധിക്കുകയാണെന്ന് കെ.സി.ബി.സി. സംഘ്പരിവാർ പ്രസിദ്ധീകരണങ്ങൾ ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും വിമർശനമുന്നയിച്ചു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ദീപിക പത്രത്തിൽ എഴുതിയ ‘തല്ലും തലോടലും ഒരുമിച്ചു പോകില്ല’ എന്ന ലേഖനത്തിലാണ് ബി.ജെ.പിയെ നിശിതമായി വിമർശിക്കുന്നത്.

രാജ്യത്ത് ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർധിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്കെതിരായ അക്രമം കൂടുതലും. ബി.ജെ.പിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുമെന്നും ലേഖനത്തിൽ പറയുന്നു.

ഇ​​​​ന്ത്യ​​​​യി​​​​ൽ പ്ര​​​​തി​​​​ദി​​​​നം ശ​​​​രാ​​​​ശ​​​​രി ര​​​​ണ്ട് അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രെ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. ഇത്തരം ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ഷംതോ​​​​റും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രികയാണ്. ആ​​​​ൾ​​​​ക്കൂ​​​​ട്ട ആ​​​​ക്ര​​​​മ​​​​ണങ്ങ​​​​ൾ, ക​​​​ള്ള​​​​ക്കേ​​​​സു​​​​ക​​​​ളി​​​​ൽ​​​​ പെടു​​​​ത്ത​​​​ൽ, ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​ൽ, ആ​​​​രാ​​​​ധ​​​​ന​​​​യും വേ​​​​ദോ​​​​പ​​​​ദേ​​​​ശ ക്ലാ​​​​സു​​​​ക​​​​ളും ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന​​​​ത് ബി​​​​.ജെ.​​​​പി ഭ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് എ​​​​ന്നതാണ് വാസ്തവം.

മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ​​​​ തന്നെ​​​​യും അ​​​​ത്ത​​​​രം അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​ത് തീ​​​​വ്ര ഹി​​​​ന്ദു​​​​ത്വ സം​​​​ഘ​​​​ട​​​​ന​​​​ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണ്. ഇ​​​​ത്ത​​​​ര​​​​മൊ​​​​രു അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ അ​​​​വ​​​​സ്ഥ രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​മാ​​​​യി ഐ​​​​ക്യം കൊണ്ടുവരാൻ ബി.​​​​ജെ​​​​.പി നേ​​​​തൃ​​​​ത്വം ശ്ര​​​​മിക്കുന്നത്.

ബി​​​​.ജെ.​​​​പി​​​​ക്ക് ഇ​​​​നി​​​​യും കാ​​​​ര്യ​​​​മാ​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​ ക്രൈ​​​​സ്ത​​​​വ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​മ​​​​വാ​​​​യ​​​​ത്തി​​​​ലെ​​​​ത്താ​​​​ൻ പാ​​​​ർ​​​​ട്ടി ഊ​​​​ർ​​​​ജി​​​​ത ശ്ര​​​​മ​​​​ങ്ങ​​​​ൾ നടത്തുന്നുണ്ട്. ഇ​​​​ത്ത​​​​രം നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ​​​​യോ മ​​​​റ്റു ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളു​​​​ടെ​​​​യോ ഔ​​​​ദ്യോ​​​​ഗി​​​​ക നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് പ്രോ​​​​ത്സാ​​​​ഹ​​​​ന​​​​ങ്ങ​​​​ളൊ​​​​ന്നും ഇ​​​​നി​​​​യും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. എന്നാൽ, ദേ​​​​ശീ​​​​യ​​​​ ത​​​​ല​​​​ത്തി​​​​ൽ​​​​ത​​​​ന്നെ ബി.​​​​ജെ.​​​​പി​​​​ക്ക് ക്രൈ​​​​സ്ത​​​​വ​​​​രോ​​​​ട് അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളാ​​​​ണ് എ​​​​ക്കാ​​​​ല​​​​ത്തും ഉ​​​​ള്ള​​​​തെ​​​​ന്നും സൗ​​​​ഹാ​​​​ർ​​​​ദ സ​​​​മീ​​​​പ​​​​നം ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​വ​​​​ശ​​​​ത്ത് നി​​​​ര​​​​ന്ത​​​​രം ക​​​​ണ്ടു​​​​വ​​​​രു​​​​ന്നു​​​​. ചി​​​​ല സം​​​​ഘ​​​​ട​​​​നാ​​​​ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ഇ​​​​ത്ത​​​​രം ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള നി​​​​ര​​​​ന്ത​​​​ര​​​​ പ​​​​രി​​​​ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ട്.

ഇ​​​​ത്ത​​​​രം രാ​​​​ഷ്‌​​ട്രീ​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളും സ​​​​മ​​​​വാ​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ളും പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​മ്പോ​​​​ൾ ത​​​​ന്നെ, ക്രൈ​​​​സ്ത​​​​വ​​​​രെ​​​​യും ക്രൈ​​​​സ്ത​​​​വ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ദു​​​​രു​​​​പ​​​​യോ​​​​ഗി​​​​ച്ച് കെ​​​​ണി​​​​ക​​​​ളി​​​​ൽ അ​​​​ക​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത് ബി​​​​.ജെ.​​​​പി​​​​യു​​​​ടെ മേ​​​​ൽ​​​​പ്പ​​​​റ​​​​ഞ്ഞ നീ​​​​ക്ക​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ദ്ദേ​​​​ശ്യ​​​​ശു​​​​ദ്ധി​​​​യെ ചോ​​​​ദ്യംചെ​​​​യ്യു​​​​ന്നു​​​​.

രാ​​​​ഷ്‌​​ട്ര നി​​​​ർ​​​​മി​​​​തി​​​​ക്കാ​​​​യി പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽകി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും വി​​​​വി​​​​ധ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെട്ട ഒ​​​​ട്ടേ​​​​റെ വൈ​​​​ദി​​​​ക​​​​ർ​​​​ക്കും സ​​​​ന്യ​​​​സ്ത​​​​ർ​​​​ക്കും മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ദു​​​​രു​​​​പ​​​​യോ​​​​ഗം ഭീ​​​​ഷ​​​​ണി​​​​യാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു. ദേ​​​​ശീ​​​​യ ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മീ​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ അ​​​​ടി​​​​സ്ഥാ​​​​നര​​​​ഹി​​​​ത ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചു​​​​കൊ​​​​ണ്ട് ക്രൈ​​​​സ്ത​​​​വ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും സ​​​​ന്യ​​​​സ്ത​​​​രെ​​​​യും പ്ര​​​​തി​​​​ക്കൂ​​​​ട്ടി​​​​ൽ നി​​​​ർ​​​​ത്തു​​​​ക​​​​യും കേ​​​​സി​​​​ൽ അ​​​​ക​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത് തു​​​​ട​​​​ർ​​​​ക്ക​​​​ഥ​​​​യാ​​​​ണ്.

വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന വ​​​​ർ​​​​ഗീ​​​​യ ധ്രു​​​​വീ​​​​ക​​​​ര​​​​ണ​​​​വും ത​​ത്​​​​ഫ​​​​ല​​​​മാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളു​​​​ം മറ്റൊരു വശത്തുണ്ട്. സ​​​​മാ​​​​ധാ​​​​നാ​​​​ന്ത​​​​രീ​​​​ക്ഷം പൂ​​​​ർ​​​​ണ​​​​മാ​​​​യി ന​​​​ഷ്ട​​​​പ്പെ​​​​ട്ടു​​​​ ക​​​​ഴി​​​​ഞ്ഞ മ​​​​ണി​​​​പ്പുർ എ​​​​ന്ന സം​​​​സ്ഥാ​​​​നം ഇതിന്റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​യി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നു. ഗോ​​​​ത്രക​​​​ലാ​​​​പ​​​​ത്തി​​​​ന്‍റെ മ​​​​റപി​​​​ടി​​​​ച്ച് ക്രൈ​​​​സ്ത​​​​വ​​​​രെ ഉ​​​​ന്മൂല​​​​നം ചെ​​​​യ്യാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​സൂ​​​​ത്രി​​​​ത​​​​മാ​​​​യി അ​​​​വി​​​​ടെ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്. കു​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ഗു​​​​ജ​​​​റാ​​​​ത്ത് ക​​​​ലാ​​​​പം വീ​​​​ണ്ടും ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ നി​​​​റ​​​​യാ​​​​ൻ വ​​​​ഴി​​​​യൊ​​​​രു​​​​ക്കി​​​​യ ബി​​​​ൽ​​​​ക്കീസ് ബാ​​​​നു കേ​​​​സ് സം​​​​ഘ്പ​​​​രി​​​​വാ​​​​ർ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ മ​​​​റ്റൊ​​​​രു മു​​​​ഖം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​.

സം​​​​ഘ്​​​​പ​​​​രി​​​​വാ​​​​ർ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ പ​​​​തി​​​​വാ​​​​യി ക്രൈ​​​​സ്ത​​​​വ, അ​​​​ന്യ​​​​മ​​​​ത വി​​​​ദ്വേ​​​​ഷം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ത്ത​​​​രം വ​​​​ർ​​​​ഗീ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​മാ​​​​യി മാ​​​​റു​​​​ന്നു​​​​ണ്ട്. ഒ​​​​രുവ​​​​ശ​​​​ത്ത് അ​​​​ന്യ​​​​മ​​​​ത​​​​സ്ഥ​​​​രു​​​​മാ​​​​യി സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ലെ​​​​ത്താ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി കാ​​​​ണു​​​​മ്പോ​​​​ഴും, മ​​​​റു​​​​വ​​​​ശ​​​​ത്ത് ശ​​​​ത്രു​​​​താ​​​​പ​​​​ര​​​​മാ​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ൾ അ​​​​ഭം​​​​ഗു​​​​രം തു​​​​ട​​​​രു​​​​ന്ന​​​​ത് പ​​​​ച്ച​​​​യാ​​​​യ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ണ്. ആ​​​​ർ​​​​.എ​​​​സ്.എ​​​​സ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​മാ​​​​യ ഓ​​​​ർ​​​​ഗ​​​​നൈ​​​​സ​​​​റി​​​​ൽ സ​​​​മീ​​​​പനാ​​​​ളു​​​​ക​​​​ളി​​​​ൽ പോ​​​​ലും ക​​​​ടു​​​​ത്ത ക്രൈ​​​​സ്ത​​​​വ വി​​​​ദ്വേ​​​​ഷം ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പ്ര​​​​ധാ​​​​ന​​മ​​​​ന്ത്രി ക്രി​​​​സ്​​​​മ​​​​സ് വി​​​​രു​​​​ന്നൊ​​രു​​​​ക്കു​​​​മ്പോ​​​​ൾ ഓ​​​​ർ​​​​ഗ​​​​നൈ​​​​സ​​​​റി​​​​ൽ ക്രി​​​​സ്​​​​മ​​​​സ് അ​​​​വ​​​​ഹേ​​​​ളി​​​​ക്ക​​​​പ്പെ​​​​ട്ടു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ർ.​​​​എ​​​​സ്.എ​​​​സ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​മാ​​​​യ കേ​​​​സ​​​​രി ആ​​​​ഴ്ച​​​​പ്പ​​​​തി​​​​പ്പി​​​​ന്‍റെ ഉ​​​​ള്ള​​​​ട​​​​ക്ക​​​​വും വ്യ​​​​ത്യ​​​​സ്ത​​​​മ​​​​ല്ല. ഈ ​​​​വൈ​​​​രു​​​​ധ്യ​​​​ങ്ങ​​​​ളൊ​​​​ന്നും തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​രാ​​​​ണ് ഈ ​​​​നാ​​​​ട്ടി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളെ​​ന്ന് ആ​​​​രും ക​​​​രു​​​​തേ​​​​ണ്ട. വ​​​​ർ​​​​ഗീ​​​​യ വി​​​​ഭ​​​​ജ​​​​ന​​​​ങ്ങ​​​​ളും അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും നാ​​​​ൾ​​​​ക്കു​​​​നാ​​​​ൾ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ രാ​​​​ജ്യ​​​​ത്തി​​​​നു ഭൂ​​​​ഷ​​​​ണ​​​​മ​​​​ല്ല. വി​​​​വി​​​​ധ ബി.​​​​ജെ​​​​.പി സ​​​​ർ​​​​ക്കാറുക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ ക​​​​രി​​നി​​​​യ​​​​മ​​​​മാ​​​​യ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മം വ്യാ​​​​പ​​​​ക​​​​മാ​​​​യി ദു​​​​രു​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടുന്നതിനാൽ ഒ​​​​ട്ടേ​​​​റെ നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ൾ കേ​​​​സു​​​​ക​​​​ളി​​​​ൽ അ​​​​ക​​​​പ്പെ​​​​ടു​​​​ന്ന സ്ഥി​​​​തിവി​​​​ശേ​​​​ഷ​​​​മാ​​​​ണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News