ക്രൈസ്തവര്‍ക്കിടയിലെ ജനന നിരക്ക് കുറയുന്നതില്‍ ആശങ്കയെന്ന് കെ.സി.ബി.സി

'ഗർഭധാരണ നിമിഷം മുതല്‍ മനുഷ്യ ജീവന് ആദരിക്കപ്പെടണം എന്നാണ് സഭയുടെ ധാർമിക നിലപാട്'.

Update: 2021-08-10 15:49 GMT
Editor : Suhail | By : Web Desk
Advertising

ക്രൈസ്തവർക്കിടയിൽ ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കെ.സി.ബി.സി. ക്രൈസ്തവരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്നമാണിതെന്നും വിവിധ രൂപതകൾ കൂടുതൽ കുട്ടികളുള്ളവർക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നല്ല കാര്യമാണെന്നും കെ.സി.ബി.സി വ്യക്തമാക്കി.

ദീപിക പത്രത്തില്‍ മനുഷ്യന്‍റെ മഹത്വം എന്ന പേരില്‍ വന്ന ലേഖനത്തിലാണ് കെ.സി.ബി.സി ഇക്കാര്യം വ്യക്തമാക്കിയത്. ഗർഭധാരണ നിമിഷം മുതല്‍ മനുഷ്യ ജീവന് ആദരിക്കപ്പെടണം എന്നാണ് സഭയുടെ ധാർമിക നിലപാട്. വികസന നയങ്ങളിലെ വൈകല്യങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രതിസന്ധി തടയാന്‍ ജനസംഖ്യ നിയന്ത്രണം പരിഹാരമല്ല.

വികസിത രാജ്യങ്ങളടക്കം ഇതില്‍ നിന്നും മാറി ചിന്തിച്ചു തുടങ്ങി. എന്നാല്‍ ഈ കാലഘട്ടത്തില്‍ ക്രൈസ്തവർക്കിടയിലെ ജനന നിരക്ക് കുറയുകയാണ്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 1950ല്‍ 24.6 ശതമാനമായിരുന്ന ക്രൈസ്തവർ, 17.2 ശതമാനമായി കുറഞ്ഞു. ജനനിരക്ക് 1.8 ശതമാനം മാത്രമാണെന്നാണ് കെ.സി.ബി.സി പറയുന്നത്.

വിവിധ രൂപതകള്‍ കൂടുതല്‍ കുട്ടികളുള്ളവർക്ക് സാമ്പത്തിക സഹായം നല്കുന്നത് നല്ല കാര്യമാണെന്നും കെ.സി.ബി.സി ചൂണ്ടിക്കാട്ടി.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News