എ.ടി.എമ്മുകളിൽ ഇ.എം.വി ചിപ്പുകൾ സ്ഥാപിച്ചിരുന്നില്ല; കേരള ബാങ്ക് എ.ടി.എം തട്ടിപ്പിന് പിന്നില്‍ ബാങ്കിന്‍റെ തന്നെ ഗുരുതര വീഴ്ച

കേരള ബാങ്ക് എ.ടി.എമ്മുകളിൽ നിന്ന് 2.64 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ബാങ്കിന് ഗുരുതര സുരക്ഷ വീഴ്ചയെന്ന കണ്ടെത്തൽ.

Update: 2021-08-13 08:24 GMT
Advertising

കേരള ബാങ്ക് എ.ടി.എം തട്ടിപ്പിന് കാരണമായത് ബാങ്കിന്‍റെ തന്നെ ഗുരുതര വീഴ്ച മൂലം. എ.ടി.എമ്മുകളിൽ ഇ.എം.വി ചിപ്പുകൾ നിർബന്ധമാക്കണമെന്ന റിസർവ് ബാങ്കിന്‍റെ നിർദേശം കേരള ബാങ്ക് പാലിച്ചില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. ബാങ്കിന് വേണ്ടി സോഫ്റ്റ്‍വെയർ തയ്യാറാക്കിയ കമ്പനിയിലെ ജീവനക്കാരനാണ് പാസ്‍വേർഡ് ചോർത്തി നൽകിയതെന്ന് പ്രതികൾ മൊഴി നൽകി.

Full View

കേരള ബാങ്ക് എ.ടി.എമ്മുകളിൽ നിന്ന് 2.64 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ബാങ്കിന് ഗുരുതര സുരക്ഷ വീഴ്ചയെന്ന കണ്ടെത്തൽ. ബാങ്കിന്‍റെ എ.ടി.എം കാർഡുകൾക്ക് അതീവ സുരക്ഷയുള്ള ഇ.എം.വി ചിപ്പുകൾ ഉണ്ടായിരുന്നെങ്കിലും എ.ടി.എമ്മുകളിൽ ഇ.എം.വി ചിപ്പ് സംവിധാനം ഏർപ്പെടുത്തിയിരുന്നില്ല. ഇത് കാരണം മാഗ്നെറ്റിക് സ്ട്രിപ്പ് മാത്രമുള്ള സുരക്ഷ കുറഞ്ഞ എ.ടി.എം കാർഡുകളും മെഷീനിൽ ഉപയോഗിക്കാൻ കഴിയുമായിരുന്നു.

2019 ലാണ് എ.ടി.എമ്മുകളിലും കാർഡുകളിലും റിസർവ് ബാങ്ക് ഇ.എം.വി ചിപ്പ് ഉപയോഗം നിർബന്ധമാക്കിയിരുന്നത്. എന്നാൽ കേരള ബാങ്ക് ഇത് പൂർണമായും നടപ്പാക്കാത്തതാണ് സുരക്ഷാവീഴ്ചയ്ക്ക് കാരണമായതും തട്ടിപ്പിന് വഴിയൊരുക്കിയതുമെന്ന് കേസന്വേഷിക്കുന്ന സൈബർ ക്രൈം വിഭാഗം കണ്ടെത്തി. ബാങ്കിന്‍റെ സെർവർ തകരാറായതിനെത്തുടര്‍ന്ന് ഒരു മാസമായിട്ടും പണം നഷ്ടമായത് ബാങ്ക് അറിഞ്ഞിരുന്നില്ല. കൂടുതൽ തുക ബാങ്കിൽ നിന്ന് പ്രതികൾ തട്ടിയെന്ന സംശയവുമുണ്ട്.

അതിനിടെ ബാങ്കിന്‍റെ രഹസ്യ പാസ് വേർഡ് ചോർത്തി നൽകിയത് ബാങ്കിന് വേണ്ടി സോഫ്റ്റ്‍വേർ തയ്യാറാക്കിയ കമ്പനി ജീവനക്കാരാനാണെന്ന് പൊലീസിന് സൂചന ലഭിച്ചു. പ്രതികളായ അബ്ദുൾ സമദാനി, മുഹമ്മദ് നജീബ്, മുഹമ്മദ് നുമൻ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം ലഭിച്ചത്. തട്ടിപ്പിനായി വ്യാജ ATM കാർഡുകൾ നൽകിയ ഡൽഹി സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News