'കോട്ടയത്തെ ജയം പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി'; കേരള കോൺഗ്രസ് ജോസഫ് വിഭാഗം
ജോസഫിന്റേത് മലർപൊടിക്കാരന്റെ സ്വപ്‌നമെന്ന് മാണി ഗ്രൂപ്പ്
കോട്ടയം: കോട്ടയത്തെ ജയം പാർട്ടിയുടെ അടിത്ത ശക്തിപ്പെടുത്തിയെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി വിലയിരുത്തൽ. ഓട്ടോറിക്ഷ ചിഹ്നം ലഭിക്കാൻ പാർട്ടി നടപടിക്രമങ്ങൾ തുടങ്ങി. ജോസ് കെ മാണിയുടെ പാർട്ടിയ്ക്ക് ജനങ്ങൾക്കിടയിൽ അംഗീകാരമില്ലെന്ന് തെളിഞ്ഞതായി ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു. ജോസഫിന്റേത് മലർപൊടിക്കാരന്റെ സ്വപ്നമെന്നായിരുന്നു മാണി ഗ്രൂപ്പിന്റെ മറുപടി .
കോൺഗ്രസിന്റെയും ഘടക കക്ഷികളുടെയും ഉറച്ച പിന്തുണ ഫ്രാൻസിസ് ജോർജിന്റെ വിജയത്തിൽ നിർണായകമായതായാണ് സമിതിയുടെ വിലയിരുത്തൽ. ജില്ലാ കമ്മിറ്റികൾ സജീവമാക്കാനും പോഷക സംഘടനകൾ പുനരുജീപ്പിക്കാനും യോഗം തീരുമാനിച്ചു. പാലാ, കടുത്തുരുത്തി നിയമസഭാ മണ്ഡലങ്ങളിലെ മുന്നേറ്റം പാർട്ടി അണികൾക്കിടയിൽയിൽ ആത്മവിശ്വാസം കൂട്ടിയെന്നും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കൂടുതൽ സീറ്റിന് അവകാശവാദം ഉന്നയിക്കണമെന്നും അഭിപ്രായമുയർന്നു.
തെരഞ്ഞെടുപ്പോടെ ജോസ് കെ മാണി വിഭാഗം ദുർബലമായെന്നാണ് പി ജെ ജോസഫിന്റെ വിമർശനം. രാജ്യ സഭാ സീറ്റിൽ സിപിഎം വിട്ടുവീഴ്ച ചെയ്തതോടെ തെരഞ്ഞടുപ്പ് തോൽവിയുടെ ആഘാതം കുറച്ചെന്നും കേരള കോൺഗ്രസ് എം നേതാക്കൾ പറയുന്നു. ഇരു കേരളാ കോൺഗ്രസുകളും തിരഞ്ഞെടുപ്പിന് ശേഷം വാക് പോര് തുടരുന്നതോടെ മധ്യകേരളത്തിൽ രാഷ്ട്രീയം ചൂടുപിടിക്കുകയാണ്.