വാക്സിന്‍ ക്ഷാമം രൂക്ഷം; അഞ്ചു ജില്ലകളില്‍ ഇന്നു കുത്തിവെപ്പുണ്ടാകില്ല
ബാക്കി ജില്ലകളിലും വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്
സംസ്ഥാത്ത് വാക്സിൻ യജ്ഞം രണ്ടാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ ക്ഷാമം രൂക്ഷം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ ഇന്ന് കുത്തിവയ്പില്ല. ബാക്കി ജില്ലകളിലും വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. നാളെ വാക്സിൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.
വാക്സിനേഷൻ യജ്ഞം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിസന്ധി രൂക്ഷമാണ്. വളരെ കുറച്ച് വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നതിനാൽ ഇന്ന് വാക്സിനേഷൻ ഉണ്ടാകില്ല. കോഴിക്കോട് 300 ഡോസാണ് ശേഷിക്കുന്നത്. മറ്റ് ജില്ലകളിലും വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്.
ഉടൻ വാക്സിൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. കോളജ് വിദ്യാർഥികൾകൾക്കും അധ്യാപകർക്കും ഉൾപ്പെടെ വാക്സിൻ ലഭ്യമാക്കാനായിരുന്നു വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. ഈ മാസം 15നകം 60 വയസിന് മുകളിലുള്ള എല്ലാവർക്കും കുത്തിവെപ്പ് നൽകാനും തീരുമാനിച്ചിരുന്നു. എന്നാൽ വാക്സിൻ തീർന്നതോടെ ഇവയെല്ലാം പ്രതിസന്ധിയിലാണ്. ഇന്നലെ സ്വകാര്യ മേഖലയിൽ ഉൾപ്പെടെ 2.49 ലക്ഷം പേർക്കാണ് വാക്സിൻ നല്‍കിയത്. നാളെ കൂടുതൽ വാക്സിൻ ലഭിക്കുമെന്നാണ് സൂചന.