എക്സൈസ് തീരുവ കുറക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം മുഖംരക്ഷിക്കാനുള്ള നടപടി:മന്ത്രി കെ.എൻ.ബാലഗോപാൽ

പെട്രോൾ, ഡീസൽ എക്സൈസ് തീരുവ ഇനിയും കുറയ്ക്കണമെന്ന് മന്ത്രി

Update: 2021-11-04 00:40 GMT
Advertising

ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം മുഖംരക്ഷിക്കാനുള്ള നടപടിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പെട്രോൾ, ഡീസൽ എക്സൈസ് തീരുവ ഇനിയും കുറയ്ക്കണം.സംസ്ഥാനത്തെ നികുതി കുറയ്ക്കുന്നതിൽ അനുയോജ്യമായ തീരുമാനമെടുക്കുമെന്നും.ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു. അതേ സമയം കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് പിറകേ സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു.

ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയാണ് സംസ്ഥാനത്ത് കുറഞ്ഞത്. പെട്രോളിന് 6 രൂപ 57 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 86 പൈസയും ഡീസല്‍ വില 93 രൂപ 52 യുമായി. കൊച്ചിയില്‍ പെട്രോള്‍ വില 103 രൂപ രൂപ 70 പൈസയും ഡീസല്‍ വില 91 രൂപ 49 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 പൈസയുമായി. പെട്രോളിന്‍റെ എക്സൈസ് തീരുവ 5 രൂപയും ഡീസലിന്‍റെ തീരുവ 10 രൂപയും കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതാണ് ഇന്ധന വില കുറയാന്‍ കാരണം

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News