സ്കൂൾ കലോത്സവം ഡിസംബർ മൂന്ന് മുതൽ തിരുവനന്തപുരത്ത്

ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന സ്കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയില്‍ നടക്കും

Update: 2024-07-26 12:02 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: 63 -ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. ഡിസംബർ 3 മുതൽ 7 വരെ 24 വേദികളിലായിരിക്കും മത്സരം നടക്കുക. വിദ്യാഭ്യാസ മന്ത്രി വി .ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തവണ കൊല്ലത്താണ് കലോത്സവം നടന്നത്.

സ്കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ എറണാകുളത്ത് നടക്കും. സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിലായിരിക്കും സംഘടിപ്പിക്കു‌ക.  ഇതിൻ്റെ ഉദ്ഘാടനം കലൂർ ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും നടക്കുക. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News