തെരുവുനായ പ്രശ്നം: ജില്ലാതലത്തിൽ ഏകോപന സമിതി രൂപീകരിക്കാൻ തീരുമാനം
മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് തടയാൻ നടപടി എടുക്കും
തിരുവനന്തപുരം: തെരുവുനായ പ്രശ്നം പരിഹരിക്കാൻ ജില്ലാതലത്തിൽ ഏകോപന സമിതി രൂപീകരിക്കാൻ തീരുമാനം. നാലംഗ സമിതിയാണ് രൂപീകരിക്കുക. നായകൾക്കുള്ള വാക്സിനേഷൻ പുരോഗതി സമിതി വിലയിരുത്തണം. മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് തടയാൻ നടപടി എടുക്കും.
ഹോട്ടൽ, റസ്റ്ററന്റ് അസോസിയേഷൻ, കല്യാണ മണ്ഡപങ്ങൾ എന്നിവരുടെ യോഗം വിളിക്കാനും തദ്ദേശ ഭരണ മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിതല യോഗത്തിൽ തീരുമാനമായി. ജില്ലാ കലക്ടർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ളവരാണ് സമിതി അംഗങ്ങൾ. വാക്‌സിനേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ ഫലപ3ദമായി മുന്നോട്ട് പോകുന്നുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ എല്ലാ ദിവസവും പരിശോധിക്കാൻ സമിതിയിൽ തീരുമാനമായിട്ടുണ്ട്.
നിലവിൽ ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.ആരോഗ്യവിഭാഗവും മൃഗസംരക്ഷണവകുപ്പും രണ്ട് തരത്തിലാണ് ഹോട്ട് സ്‌പോട്ട് തയ്യാറാക്കുന്നത്. ഇതിൽ ആരോഗ്യവിഭാഗം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള കണക്ക് നൽകിയിട്ടുണ്ട്. ഈ ഹോട്ട്‌സ്‌പോട്ട് കേന്ദ്രീകരിച്ചായിരിക്കും ആദ്യ പ്രവർത്തനം നടക്കുക.