മസാല ബോണ്ട്: കിഫ്ബി ഉദ്യോഗസ്ഥർ ഇന്ന് ഇ.ഡിക്കു മുന്നിൽ ഹാജരാകും
ഇ.ഡി സമൻസ് നിയമവിരുദ്ധമായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് മുൻമന്ത്രി തോമസ് ഐസക് കോടതിയെ അറിയിച്ചിട്ടുണ്ട്
കൊച്ചി: മസാല ബോണ്ട് കേസിൽ കിഫ്ബി ഉദ്യോഗസ്ഥർ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകും. ഡി.ജി.എം ഫിനാൻസ് അജോഷ് കൃഷ്ണകുമാറും മാനേജർമാരുമാണ് ചോദ്യംചെയ്യലിന് ഇ.ഡി യുടെ കൊച്ചി ഓഫിസിൽ എത്തുക. ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
സി.ഇ.ഒ കെ.എം എബ്രഹാം ഇപ്പോൾ ചോദ്യംചെയ്യലിന് ഹാജരാകേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം കിഫ്ബി കോടതിയെ അറിയിച്ചിരുന്നു. ഇ.ഡിയുടെ സമൻസ് നിയമവിരുദ്ധമായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് മുൻമന്ത്രി തോമസ് ഐസക്കും കോടതിയെ അറിയിച്ചിട്ടുണ്ട്. മസാല ബോണ്ട് വഴി കിഫ്‌ബി വിദേശത്തുനിന്നു സമാഹരിച്ച 2,150 കോടി രൂപ വിനിയോഗിച്ചതിൽ ഫെമ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം.
Summary: KIIFB officials to appear before the Enforcement Directorate(ED) today in the masala bond case