പരോളില്‍ ലഹരിപ്പാര്‍ട്ടി: ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ് അറസ്റ്റില്‍

വയനാട് പടിഞ്ഞാറത്തറ റിസോർട്ടിലാണ് പാർട്ടി നടത്തിയത്

Update: 2022-01-11 07:59 GMT

വയനാട്ടിലെ റിസോർട്ടിൽ ലഹരിപ്പാർട്ടി സംഘടിപ്പിച്ച കേസിൽ ടി പി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കം 16 പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും വയനാട് സ്വദേശിയുമായ മുഹ്സിനാണ് പാർട്ടി സംഘടിപ്പിച്ചത്. പിടിയിലായവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

വയനാട് പടിഞ്ഞാറത്തറയിലെ സിൽവർ വുഡ് റിസോർട്ടിലാണ് ഇന്നലെ രാത്രി മയക്കുമരുന്ന് പാർട്ടി നടന്നത്. ഗോവ കേന്ദ്രീകരിച്ച് ഗുണ്ടാപ്രവർത്തനങ്ങൾ നടത്തുന്ന വയനാട് കമ്പളക്കാട് സ്വദേശി മുഹ്സിന്‍റെ വിവാഹ വാർഷിക ആഘോഷത്തിനെന്ന പേരിലാണ് സംഘം റിസോർട്ട് ബുക്ക് ചെയ്തത്. റിസോർട്ടിലേക്ക് കേരളത്തിലെ പല ജില്ലകളിലെ ക്വട്ടേഷൻ സംഘങ്ങളെ ക്ഷണിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ടി പി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കം 16 പേരാണ് കസ്റ്റഡിയിലായത്. ടി പി വധക്കേസിലെ മുഴുവൻ പ്രതികൾക്കും സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും സംരക്ഷണമുണ്ടെന്നതിന്‍റെ തെളിവാണ് സംഭവമെന്ന് കെ കെ രമ എം.എൽ.എ പ്രതികരിച്ചു.

Advertising
Advertising

കൽപ്പറ്റ ഡി.വൈ.എസ്.പി എം.ഡി സുനിലിന്‍റെ നേതൃത്വത്തില്‍ രാവിലെ പൊലീസ് റിസോർട്ടിൽ വീണ്ടും വിശദമായ പരിശോധന നടത്തി. ഗോവയിൽ നിന്നാണ് മയക്കുമരുന്നും കൂടുതൽ പ്രതികളും എത്തിയതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരെല്ലാം മറ്റു ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. ഇന്ന് തന്നെ പ്രതികളെ മാനന്തവാടി കോടതിയിൽ ഹാജരാക്കും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News