'കൊന്നിട്ടും തീരാത്ത പകയുടെ ബാക്കിപത്രം'; എളമരം കരീമിന് കെ.കെ രമയുടെ മറുപടി

കഴിഞ്ഞ ചൊവ്വാഴ്ച ഒഞ്ചിയത്ത് നടന്ന സി.എച്ച് അശോകൻ അനുസ്മരണത്തിലാണ് എളമരം കരീം കെ.കെ രമക്കെതിരെ വിമർശനമുന്നയിച്ചത്. പാർട്ടിയെ ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികമാണ് കെ.കെ രമക്ക് കിട്ടിയ എംഎൽഎ സ്ഥാനം എന്നായിരുന്നു കരീമിന്റെ പ്രസ്താവന.

Update: 2022-07-08 12:09 GMT
Advertising

കോഴിക്കോട്: സിപിഎം നേതാവ് എളമരം കരീമിന് മറുപടിയുമായി കെ.കെ രമ എംഎൽഎ. കൊന്നിട്ടും തീരാത്ത പകയുടെ ബാക്കിപത്രമാണ് തനിക്കെതിരെ അദ്ദേഹം നടത്തിയ പരാമർശമെന്ന് രമ പറഞ്ഞു. പ്രസംഗത്തെ ഗൗരവമായാണ് കാണുന്നത്. പല പ്രസംഗങ്ങൾക്കും ശേഷമുണ്ടായ മുൻ അനുഭവങ്ങൾ തങ്ങൾക്ക് മുന്നിലുണ്ട്. ഇതേ എളമരം കരീം തന്നെ ഒഞ്ചിയത്ത് വന്ന് ആർഎംപി ആറാഴ്ചകൊണ്ട് തീരുമെന്നും ആറുമാസം കൊണ്ട് തീരുമെന്നും പ്രസംഗിച്ചിട്ടുണ്ട്. അതൊന്നും നടക്കാത്തതിന്റെ ഇച്ഛാഭംഗമായിരിക്കും അദ്ദേഹത്തിന്റ പുതിയ പ്രസംഗം. ചന്ദ്രശേഖരന്റെ രാഷ്ട്രീയവുമായി ഒഞ്ചിയത്ത് ശക്തായി മുന്നോട്ടുപോവുമെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച ഒഞ്ചിയത്ത് നടന്ന സി.എച്ച് അശോകൻ അനുസ്മരണത്തിലാണ് എളമരം കരീം കെ.കെ രമക്കെതിരെ വിമർശനമുന്നയിച്ചത്. പാർട്ടിയെ ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികമാണ് കെ.കെ രമക്ക് കിട്ടിയ എംഎൽഎ സ്ഥാനം എന്നായിരുന്നു കരീമിന്റെ പ്രസ്താവന. അതിൽ കൂടുതൽ അഹങ്കരിക്കേണ്ടെന്നും കരീം പറഞ്ഞു.

വർഗ ശത്രുക്കളുമായി ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വെല്ലുവിളിക്കുകയാണ് രമ. കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെനിർത്താൻ കഴിഞ്ഞുവെന്ന അഹങ്കാരത്തിൽ വലിയ പ്രകടനങ്ങൾ, സമ്മേളനങ്ങൾ ഒക്കെ നടത്തുകയാണ്. റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടിയാണത്രെ. എന്താണ് റെവല്യൂഷണറി? ഈ വലിയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എംഎൽഎ സ്ഥാനം എന്നെങ്കിലും ധരിക്കണം. ആ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കേണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. ആ സംഘത്തിന്റെ നിഗൂഢമായ ചതിപ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സി.എച്ച് അശോകനെന്നും കരീം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News