'വിമാനയാത്രാ വിവാദത്തിൽ നിന്ന് രക്ഷിച്ചത് കെ.എം.മാണി, പി.ജെ ജോസഫ് പിന്നീട് ചതിയനായി മാറി'; കുറ്റപ്പെടുത്തലുമായി കേരള കോൺഗ്രസ് (എം) മുഖപത്രം

കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്‌റ്റീഫൻ ജോർജാണ് പി.ജെ ജോസഫിനെതിരെ 'നവ പ്രതിഛായ'യിൽ ലേഖനമെഴുതിയത്

Update: 2024-10-18 04:30 GMT
Advertising

കോട്ടയം: കേരളാ കോൺ​ഗ്രസ് നേതാവ് പി.ജെ ജോസഫിനെതിരെ മാണി ഗ്രൂപ്പ്. ജോസഫ് ചതിയനെന്ന് കേരള കോൺഗ്രസ് (എം) മുഖപത്രമായ 'നവ പ്രതിഛായ' ലേഖനമെഴുതി. വിമാനയാത്രാ വിവാദത്തിൽ രാഷ്ട്രീയ ഭാവി അടഞ്ഞു പോകുമായിരുന്ന ജോസഫിനെ രക്ഷിച്ചത് കെ.എം.മാണിയാണെന്നും പിന്നീട് ചതിയനായി മാറുന്ന ജോസഫിനെയാണു കേരളം കണ്ടതെന്നും 'നവ പ്രതിഛായ'യിലെ ലേഖനം കുറ്റപ്പെത്തി. കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്‌റ്റീഫൻ ജോർജാണ് ലേഖനമെഴുതിയത്. വിമാനയാത്രയ്ക്കിടെ മന്ത്രി പി ജെ ജോസഫ് സഹയാത്രികയെ പീഡിപ്പിച്ചു എന്നായിരുന്നു ജോസഫിനെതിരായ കേസ്.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News