നിരോധനം പി.എഫ്.ഐ ചോദിച്ചുവാങ്ങിയതെന്ന് കെ.എൻ.എം

നിരോധനം സമൂഹത്തിൽ ചെയ്തു കൂട്ടുന്ന തീവ്രവാദ പ്രവർത്തനം കൊണ്ടാണ്.

Update: 2022-09-28 11:03 GMT
Advertising

കോഴിക്കോട്: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിൽ പ്രതികരണവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എൻ.എം). നിരോധനം പി.എഫ്.ഐ ചോദിച്ചുവാങ്ങിയതാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.

നിരോധനം സമൂഹത്തിൽ ചെയ്തു കൂട്ടുന്ന തീവ്രവാദ പ്രവർത്തനം കൊണ്ടാണ്. ആർ.എസ്.എസും സംഘപരിവാര സംഘടനകളും നടത്തുന്ന അതേ വർഗീയ ധ്രുവീകരണം തന്നെയാണ് പോപുലർ ഫ്രണ്ടും നടത്തുന്നത്.

തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്ന എല്ലാ കൂട്ടങ്ങൾക്കും കടിഞ്ഞാണിടണം. അല്ലെങ്കിൽ നിരോധനം കൊണ്ട് ഫലം ഇല്ലാതെ വരുവെന്നും അബ്ദുല്ലക്കോയ മദനി കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News