ടി.പി അബ്ദുല്ലക്കോയ മദനി കെഎൻഎം സംസ്ഥാന പ്രസിഡന്റ്; എം. മുഹമ്മദ് മദനി ജനറൽ സെക്രട്ടറി

കോഴിക്കോട്ട് ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Update: 2024-12-26 08:26 GMT
Advertising

കോഴിക്കോട്: കെഎൻഎം സംസ്ഥാന പ്രസിഡന്റായി ടി.പി അബ്ദുല്ലക്കോയ മദനിയെയും ജനറൽ സെക്രട്ടറിയായി എം. മുഹമ്മദ് മദനിയെയും തിരഞ്ഞെടുത്തു. കോഴിക്കോട്ട് ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ന്യുനപക്ഷങ്ങൾക്ക് നേരെ സമൂഹത്തെ ഇളക്കിവിട്ട് സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കം കരുതിയിരിക്കണമെന്ന് കെഎൻഎം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഭൂരിപക്ഷ, ന്യുനപക്ഷ സമൂഹങ്ങളുടെ സൗഹൃദമാണ് രാജ്യത്തിന്റെ പാരമ്പര്യം. ചരിത്രപരമായ ഈ യാഥാർഥ്യം തമസ്‌ക്കരിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. സൗഹൃദവും സ്‌നേഹവുമാണ് രാജ്യത്തിന്റെ നട്ടെല്ല്. ഭൂരിപക്ഷ,

ന്യുനപക്ഷ സംഘർഷം ആളികത്തിച്ചു രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. രാഷ്ട്രീയ എതിർപ്പ് കാണിക്കുന്നവരെ മുഴുവൻ ഭീകര ചാപ്പയടിച്ചു അപരവത്കരിക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിർക്കണം. ഭൂരിപക്ഷ,ന്യുനപക്ഷ വർഗ്ഗീയത നാടിന് ആപത്താണെന്നു ഉറക്കെ പറയാൻ തയ്യാറാവണം. വർഗീയത പറയുന്നവരെ അകറ്റി നിർത്താൻ എല്ലാ രാഷ്ട്രീയ, മത, സാമൂഹ്യ സംഘടനകളും ജാഗ്രത കാണിക്കണം. വർഗീയതക്കെതിരെ രാത്രിയും പകലും ഒരേ നിലപാട് സ്വീകരിക്കണം. വർഗീയ ശക്തികൾ തലപൊക്കാതിരിക്കാൻ സുതാര്യമായ നീക്കം അനിവാര്യമാണെന്നും കെഎൻഎം ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News