ഹലാല്‍ വിവാദം: കേരളത്തിലെ മതമൈത്രി തകര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമമെന്ന് കോടിയേരി

മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് കോടിയേരി

Update: 2021-11-22 04:40 GMT
Advertising

കേരളീയ സമൂഹത്തെ മതപരമായി ചേരിതിരിക്കാൻ ആർഎസ്എസ് ശ്രമമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. വിവാദമുണ്ടാക്കി മതമൈത്രി തകര്‍ക്കാനാണ് നീക്കം. ഇത് അനുവദിക്കില്ലെന്ന് കോടിയേരി പറഞ്ഞു.

"മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ നടത്താറുണ്ട്. കേരളത്തിലത് അത്രത്തോളം വന്നിരുന്നില്ല. എന്നാല്‍ കേരളത്തിലും അത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചെന്നാണ് ഇത് കാണിക്കുന്നത്. പൊതുസമൂഹം അതിനെതിരാണെന്ന് വന്നപ്പോള്‍ സംസ്ഥാന നേതൃത്വം അതിനെ തള്ളിക്കളഞ്ഞു. അത്തരം നിലപാടുകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന നില ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. അത് കേരളീയ സമൂഹത്തിലെ മതമൈത്രി തകര്‍ക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരും. മതമൈത്രി തകര്‍ക്കാനുള്ള നീക്കം കേരളീയ സമൂഹം അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല"- കോടിയേരി പറഞ്ഞു.

ഹലാൽ വിഷയത്തിൽ ബിജെപിക്ക് തന്നെ വ്യക്തമായ ഒരു നിലപാടില്ല. പല തരത്തിലുള്ള പ്രചാരണങ്ങളിൽ ഒന്ന് മാത്രമാണ് ഇത്. കേരളത്തിലിത് വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.

എല്‍ജെഡിയുടെ മന്ത്രി ആവശ്യം കോടിയേരി തള്ളി. ഓരോ പാർട്ടികൾക്കും അവകാശവാദങ്ങൾ ഉണ്ടാകും. ഇപ്പോൾ അത് പരിഗണിക്കാനാവില്ല. ജനതാ പാർട്ടികൾ ഒന്നിക്കണം എന്നാണ് സിപിഎം അഭിപ്രായം. പാർട്ടികളിലെ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കട്ടെ. സമാനഗതിയിൽ ചിന്തിക്കുന്നവരെല്ലാം ഒന്നിച്ച് നിൽക്കുന്നതാണ് നല്ലതെന്ന് നേരത്തെ പറഞ്ഞതാണെന്നും കോടിയേരി വിശദീകരിച്ചു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News