കോതി മലിനജല പ്ലാന്റ്; പദ്ധതി അടിച്ചേൽപ്പിച്ച് നടപ്പാക്കണമെന്ന ദുർവാശിയില്ലെന്ന് കോർപ്പറേഷൻ
വിഴിഞ്ഞത്ത് നടക്കുന്നതിന് സമാനമായ ഗൂഢനീക്കമാണ് കോതിയിലും നടക്കുന്നത് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ
കോഴിക്കോട്: കോതിയിൽ മലിന ജല പ്ലാന്റിനെതിരെ സമരം ചെയ്യുന്നവരുമായി ചർച്ചക്ക് തയാറാണെന്ന് കോഴിക്കോട് കോർപ്പറേഷൻ. പദ്ധതി അടിച്ചേൽപ്പിച്ച് നടപ്പിലാക്കേണ്ടതാണെന്ന ദുർവാശിയില്ലെന്ന് ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് പറഞ്ഞു. അതേസമയം, വിഴിഞ്ഞത്ത് നടക്കുന്നതിന് സമാനമായ ഗൂഢനീക്കമാണ് കോതിയിലും നടക്കുന്നത് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ആരോപിച്ചു.
കോതിയിൽ മലിന ജല സംസ്‌കരണ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നവരുമായി ഉപാധികളില്ലാത്ത ചർച്ചക്ക് തയാറാണെന്നാണ് കോർപ്പറേഷൻ നിലപാട്. പദ്ധതി അടിച്ചേൽപ്പിച്ച് നടപ്പിലാക്കേണ്ടതാണെന്ന ദുർവാശിയില്ല. ജനങ്ങളെ ബോധ്യപ്പെടുത്തി തന്നെ പദ്ധതി നടപ്പിലാക്കണമെന്നാണ് താൽപര്യപ്പെടുന്നതെന്നതെന്നും ഡെപ്യൂട്ടി മേയർ സി. പി മുസാഫർ അഹമ്മദ് പറഞ്ഞ
പദ്ധതി പ്രദേശമായ കോതിയിൽ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. കോതിയിൽ മറ്റൊരു വിഴിഞ്ഞമുണ്ടാക്കാനാണോ യു.ഡി.എഫ് ശ്രമിമെന്നത് തുറന്ന് പറയണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. സി.പി.എം വിശദീകരണ യോഗം നടക്കുമ്പോൾ പള്ളിക്കണ്ടിയിലെ കച്ചവടക്കാർ കടകളടച്ച് പ്രതിഷേധിച്ചു. നൈനാം വളപ്പിൽ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും ചേർന്നു. കോർപ്പറേഷൻ ഉപരോധമടക്കമുള്ള സമര പരിപാടികളുമായി പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.