കോവിഡ് വ്യാപനം; സി കാറ്റഗറിയിൽ കൂടുതൽ ജില്ലകൾ

പൊതു പരിപാടികൾ പാടില്ല, തിയറ്റർ, ജിംനേഷ്യം എന്നിവ അടക്കും, ആരാധനലായങ്ങളിൽ ഓൺലൈൻ ആരാധന

Update: 2022-01-27 06:10 GMT
Advertising

കോവിഡ് വ്യാപനത്തെ തുടർന്ന്  സംസ്ഥാനത്തെ കൂടതൽ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം ,പത്തനംതിട്ട , ഇടുക്കി , കോട്ടയം തുടങ്ങിയ  ജില്ലകളാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. ഇവിടെ  പൊതു പരിപാടികൾ പാടില്ല. തിയറ്റർ, ജിംനേഷ്യം എന്നിവ അടക്കും. ആരാധനലായങ്ങളിൽ ഓൺലൈൻ ആയി മാത്രം ആരാധന നടത്താം. ഇന്ന് നടന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം ജില്ല മാത്രമായിരുന്നു ഇതുവരെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നത്. രോഗ വ്യാപനം കൂടതലായ സാഹചര്യത്തിലാണ് കൂടുതൽ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപെടുത്താൻ തീരുമാനിച്ചത്. 

സംസ്ഥാനത്ത് ഇന്നലെ  49,771 പേര്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,938 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്നാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 77 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,281 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 196 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 45,846 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 457 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News