കോഴിക്കോട്ട് കാണാതായ പെണ്‍കുട്ടികളില്‍ ഒരാള്‍ ബംഗളൂരുവില്‍ കസ്റ്റഡിയില്‍, അഞ്ചുപേര്‍ രക്ഷപ്പെട്ടു; ഒപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളും പിടിയില്‍

ചേവായൂർ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗുളൂരുവിലേക്ക് തിരിച്ചു

Update: 2022-01-27 14:51 GMT
Editor : afsal137 | By : Web Desk
Advertising

കോഴിക്കോട് വെള്ളിമാട്‍കുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിലെ മടിവാളയിലെ ഹോട്ടലിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അഞ്ച് പെൺകുട്ടികൾ രക്ഷപ്പെട്ടെന്നും കർണാടക പൊലീസ് അറിയിച്ചു. പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൃശൂർ, കൊല്ലം സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലായത്. കർണാടക പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേവായൂർ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗുളൂരുവിലേക്ക് തിരിച്ചു.

വെള്ളിമാട്‍കുന്നിലെ ചിൽഡ്രൻസ് ഹോമിൽനിന്ന് ഇന്നലെ വൈകിട്ടാണ് ആറുപെൺകുട്ടികളെ കാണാതായത്. എല്ലാവരും കോഴിക്കോട് ജില്ലക്കാരാണെന്നാണ് പൊലീസ് പറയുന്നത്. കാണാതായ പെൺകുട്ടികൾ ജില്ല വിട്ടിട്ടില്ലെന്നാണ് നേരത്തെ പൊലീസ് അറിയിച്ചത്. സംഭവത്തിൽ ബാലവകാശ കമ്മീഷൻ കേസെടുക്കുകയും കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പെൺകുട്ടികളെ കാണാതായതിനു പിന്നാലെ ആദ്യം ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. പെൺകുട്ടികൾ പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങൾ മീഡിയവൺ പുറത്തുവിട്ടിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News