കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് ക്ഷാമം: വിതരണക്കാരുമായി ചർച്ച നടത്താതെ ആരോഗ്യ വകുപ്പ്
വിതരണക്കാർ മരുന്ന് നൽകുന്നത് നിർത്തിയിട്ട് ഒൻപത് ദിവസം പിന്നിടുന്നു


കോഴിക്കോട്: മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമത്തിൽ ചർച്ച നടത്താതെ സർക്കാർ. ആശുപത്രിയിലേക്ക് മരുന്ന് നൽകുന്നത് വിതരണക്കാർ നിർത്തിയിട്ട് ഒൻപത് ദിവസമായി. ഇവരെ ആരോഗ്യ വകുപ്പ് ഇതുവരെയും ചർച്ചയ്ക്ക് വിളിച്ചില്ല.
സെപ്റ്റംബർ വരെയുള്ള കുടിശ്ശിക ലഭിക്കണമെന്നാണു വിതരണക്കാർ ആവശ്യപ്പെടുന്നത്. സമരത്തെ തുടർന്ന് മെയ് പകുതി വരെയുള്ള തുക നൽകിയിട്ടുണ്ട്. 80 കോടിയിലേറെ കുടിശ്ശികയുണ്ടെന്നാണു വിവരം. ഇതു പൂർണമായും അടച്ചുതീർത്താലേ മരുന്നു വിതരണം പുനരാരംഭിക്കൂവെന്നാണ് മരുന്ന് വിതരണ കമ്പനികൾ വ്യക്തമാക്കിയിരിക്കുന്നത്.
മരുന്ന് ക്ഷാമം ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികൾക്കു തിരിച്ചടിയായിരിക്കുകയാണ്. മിക്ക മരുന്നുകളും പുറത്തുനിന്ന് വലിയ വില കൊടുത്ത് വാങ്ങുകയാണു ചെയ്യുന്നത്.
Summary: Health department fails to hold talks with suppliers over medicine shortage at Kozhikode Medical College