'കെ.എസ്.ഇ.ബി സാമ്പത്തിക പ്രതിസന്ധി നേരിടുന്നു'; വൈദ്യുതി മന്ത്രി നിയമസഭയില്‍
ഈ സാമ്പത്തിക വർഷം 1180 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി
Update: 2024-02-13 05:34 GMT
തിരുവനന്തപുരം: കെ.എസ്.ഇ.ബി താൽകാലികമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.. ഈ സാമ്പത്തിക വർഷം 1180 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ട്. 2030 തോടെ ഉത്പാദന രംഗത്ത് മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു
യു.ഡി.എഫ് സർക്കാറിന്റെ കാലത്തുണ്ടായ കരാർ റദ്ദാക്കിയതാണ് വൈദ്യൂതി പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മീഷനാണെന്നും സർക്കാർ ഇത് പുനസ്ഥാപിച്ചെന്നും മുഖ്യമന്ത്രി മറുപടി നൽകി.