റസാഖിന്റെ വീട്ടിൽ വെളിച്ചമെത്തി; തിരുവമ്പാടിയിൽ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ കെഎസ്ഇബി പുനസ്ഥാപിച്ചു
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജ്മലിന്റെ പിതാവ് യുസി റസാഖിൻ്റെ വീട്ടിലെ കണക്ഷനാണ് പുനഃസ്ഥാപിച്ചത്
കോഴിക്കോട്: തിരുവമ്പാടിയിൽ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ കെഎസ്ഇബി പുനസ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജ്മലിന്റെ പിതാവ് യുസി റസാഖിൻ്റെ വീട്ടിലെ കണക്ഷനാണ് പുനഃസ്ഥാപിച്ചത്. മകൻ കെഎസ്ഇബി ഓഫീസിൽ അതിക്രമം കാണിച്ചതാണ് റസാഖിൻ്റെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചത്.
അതേസമയം, കെഎസ്ഇബി തിരുവമ്പാടി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിക്കാനൊരുങ്ങി കെഎസ്ഇബിയിലെ യൂണിയനുകൾ. നാളെ തിരുവമ്പാടിയിൽ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ഇതിനിടെ അജ്മലിന്റെ മാതാവിന്റെ പരാതിയിൽ കെഎസ്ഇബി ജീവനകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലൈൻമാൻ പ്രശാന്ത്, അനന്ദു എന്നിവർക്കെതിരെ തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 126 ( 2 ), 115 ( 2 ), 74 , 296 ( b ) , 3 (5) വകുപ്പുകൾ അന്യയമായി തടഞ്ഞുവെക്കൽ,മനഃപൂർവം പരിക്കേൽപ്പിക്കൽ,സ്ത്രീത്വത്തെ അപമാനിക്കൽ,അസഭ്യം പറയൽ,സംഘം ചേരൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.