സ്ലാബ് പൊട്ടി; വടക്കഞ്ചേരിയിലെ കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ ബസുകൾ കുടുങ്ങിയത് ആറ് മണിക്കൂർ
ക്വാറി മാലിന്യം കൊണ്ടു വന്ന് ചാൽ നികത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Update: 2022-09-13 13:56 GMT
പാലക്കാട്: സ്ലാബ് പൊട്ടിയതിനെ തുടർന്ന് പാലക്കാട് വടക്കഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ ബസുകൾ ആറ് മണിക്കൂർ കുടുങ്ങി. ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തേക്കുള്ള ചാലിൽ സ്ഥാപിച്ച സ്ലാബ് പൊട്ടിയതാണ് പ്രശ്‌നത്തിന് കാരണം.
കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മുന്നിലുള്ള റോഡിൽ ചാൽ കുഴിച്ചിരുന്നു. ഇതിന് മുകളിലായി സ്ഥാപിച്ച സ്ലാബാണ് പൊട്ടിയത്. ഇതോടെ 22 ബസുകൾ സ്റ്റാൻഡിനുള്ളിൽ കുടുങ്ങി. വേളാങ്കണ്ണിയിൽ നിന്ന് ചേർത്തലയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഡീസലടിക്കാനായാണ് സ്റ്റാൻഡിലേക്ക് കയറിയത്. ഈ ബസും പുറത്തിറക്കാനായില്ല. ക്വാറി മാലിന്യം കൊണ്ടു വന്ന് ചാൽ നികത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.