കെ.എസ്.ആർ.ടി.സി സിഎംഡി ബിജു പ്രഭാകറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണം: കാനം
'സ്വകാര്യവൽക്കരണം എൽഡിഎഫ് നയമല്ല. പൊതുവേദിയിൽ ബിജു പ്രഭാകർ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമാണ്'
Update: 2022-11-12 07:27 GMT
തിരുവനന്തപുരം: ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജു പ്രഭാകർ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പൊതുമേഖലാ സ്വകാര്യവൽക്കരണത്തിനെ പിന്തുണക്കുന്നയാളാണ്. അങ്ങനെയുള്ള ഒരാളെ ഗതാഗത സെക്രട്ടറി, കെഎസ്ആർടിസി സിഎംഡി എന്നീ സ്ഥാനത്തുനിന്ന് നീക്കാൻ സർക്കാർ തയ്യാറാവണമെന്ന് കാനം ആവശ്യപ്പെട്ടു. സ്വകാര്യവൽക്കരണം എൽഡിഎഫ് നയമല്ല. പൊതുവേദിയിൽ ബിജു പ്രഭാകർ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനെമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. കെഎസ്ടിഎ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്റെ പ്രസംഗം വിവാദമായിരുന്നു.
അതേസമയം ഗവർണർ വിഷയത്തില്‍ ചാൻസലർ പദവി എങ്ങനെ നീക്കണമെന്ന് തീരുമാനിക്കുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.