കെ.എസ്.ആർ.ടി.സിയുടെ വിവാദ ശമ്പള ഉത്തരവിൽ പ്രതിഷേധം ശക്തം; ഡിപ്പോകളിൽ ഇന്ന് ഉത്തരവ് കത്തിച്ച് പ്രതിഷേധം

സി.എം.ഡി ഇറക്കിയത് ഉട്ടോപ്യൻ ഉത്തരവാണെന്നാണ് സി.ഐ.ടി.യുവിന്‍റെ ആക്ഷേപം

Update: 2023-02-17 02:20 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

തിരുവനന്തപുരം:

യിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുമെന്ന ഉത്തരവിനെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് എല്ലാ ഡിപ്പോകളിലും ഉത്തരവ് കത്തിച്ച് , സി.ഐ.ടി.യു മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ പ്രതിഷേധിക്കും .

സി.എം.ഡി ഇറക്കിയത് ഉട്ടോപ്യൻ ഉത്തരവാണെന്നാണ് സി.ഐ.ടി.യുവിന്‍റെ ആക്ഷേപം. പ്രതിപക്ഷ സംഘടനകളും ഉത്തരവിനെതിരെ രംഗത്തു വന്നിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം ജീവനക്കാര്‍ക്ക് ആദ്യ ഗഡു ശമ്പളംഅഞ്ചിന് നല്‍കുന്നത് ബാങ്ക് ഓവര്‍ ഡ്രാഫ്റ്റും കെ.എസ്.ആർ.ടി.സിയുടെ ഫണ്ടുമെടുത്താകും. സര്‍ക്കാര്‍ സഹായം ലഭിച്ച ശേഷം രണ്ടാം ഗഡു നൽകും. ശമ്പളം ഒരുമിച്ച് വേണമെന്നുള്ളവര്‍ സര്‍ക്കാര്‍ സഹായം കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും . ഈ മാസം 25ന് മുന്‍പ് ഏതു രീതിയില്‍ ശമ്പളം വേണമെന്ന് ജീവനക്കാര്‍ സമ്മതംപത്രം നല്‍കണമെന്നും ഉത്തരവിലുണ്ട് .

കെ.എസ്.ആർ.ടി.സിയുടെ പക്കലുള്ള തുകയും ഓവർ ഡ്രാഫ്റ്റും ചേർത്താണ് ആദ്യ ഗഡു നൽകുക. സർക്കാർ സഹായം എപ്പോൾ ലഭിക്കുന്നുവോ അപ്പോൾ അടുത്ത ഗഡുവും നൽകും. അഞ്ചാം തീയതി തന്നെ ശമ്പളം വേണ്ട, മുഴുവനായി മതി എന്നുള്ളവർക്ക് അങ്ങനെ നൽകുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ശമ്പളം ആവശ്യമുള്ളവർ സമ്മതപത്രം നൽകേണ്ടി വരും.അതേസമയം വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യം ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളിൽ നൽകണമെന്നും ബാക്കി തുക മുൻഗണന അനുസരിച്ച് നൽകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

2022 ജനുവരിക്ക് ശേഷം വിരമിച്ച 1002 പേർക്കും ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളിൽ നൽകണമെന്നാണ് ഉത്തരവ്. ജീവനക്കാർക്ക് അൽപമെങ്കിലും ആശ്വാസമാകട്ടെ എന്നായിരുന്നു ഉത്തരവിന് പിന്നാലെ കോടതിയുടെ പരാമർശം. മക്കളുടെ വിവാഹം, അടിയന്തര മെഡിക്കൽ ആവശ്യം, ലോൺ തിരിച്ചടവ് എന്നീ ആവശ്യങ്ങൾക്കുള്ള ജീവനക്കാർക്ക് മുൻഗണന നൽകണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News