'കേസ് നടത്താനും വീട് മോടിപിടിപ്പിക്കാനും സർവകലാശാല ഫണ്ട് ഉപയോഗിച്ചു'; ഗോപിനാഥ് രവീന്ദ്രനെതിരെ കെ.എസ്.യു
വിവരാവകാശ രേഖകളും കെ.എസ്.യു പുറത്തുവിട്ടു
Update: 2024-02-28 07:11 GMT
കണ്ണൂർ: കണ്ണൂർ സർവകലാശാല മുൻ വി.സി ഗോപിനാഥ് രവീന്ദ്രൻ കേസ് നടത്താനും വീട് മോടിപിടിപ്പിക്കാനും സർവകലാശാല ഫണ്ട് ഉപയോഗിച്ചെന്ന് കെ.എസ്.യു. 20,55000 രൂപ സർവകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ വിനിയോഗിച്ചു. പുനർ നിയമന കാലത്ത് ശമ്പളമായി 59 ലക്ഷം രൂപ കൈപറ്റിയെന്നും കെ.എസ്.യു പുറത്ത് വിട്ടു. ഇതു സംബന്ധിച്ച വിവരാവകാശ രേഖകളും കെ.എസ്.യു പുറത്തുവിട്ടു.
പുനർനിയമനം റദ്ദാക്കിയ പശ്ചാത്തലത്തിൽ വി.സി ചിലവഴിച്ച മുഴുവൻ തുകയും തിരിച്ച് പിടിക്കണമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍ഡ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.