കുറ്റ്യാടിയില്‍ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ; അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപവുമായി കുടുംബം
ആക്രമണം നടന്ന് മൂന്നു ദിവസമായിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല
കോഴിക്കോട്: കുറ്റ്യാടിയിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപവുമായി കുടുംബം. ആക്രമണം നടന്ന് മൂന്നു ദിവസമായിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
സംഭവം നടന്ന് മൂന്നു ദിവസമായിട്ടും പ്രതിയെ പിടികൂടാനാകാത്തതിൽ കടുത്ത അമർഷത്തിലാണ് കുടുംബം.പ്രതിയെ പിടി കൂടാനുള്ള എല്ലാ സാഹചര്യ തെളിവുകളുണ്ടായിട്ടും അത് ശേഖരിക്കാനോ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു അന്വേഷണം നടത്താനോ പൊലീസിന് കഴിഞ്ഞില്ലെന്ന വിമർശനമാണ് കുടുംബം ഉയർത്തുന്നത്.
ആൾ സഞ്ചാരം കുറഞ്ഞ സമയത്താണ് കൃത്യം നടന്നത്. സമീപത്തെ സിസി ടിവികൾ പരിശോധിച്ചാൽ തൽസമയത്ത് ദൃശ്യങ്ങൾ ലഭ്യമാകും. എന്നാൽ അക്കാര്യങ്ങൾ പോലും പരിശോധിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവം നടന്ന് മൂന്നു ദിവസമായിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.
എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എത്രയും വേഗം പ്രതിയെ പിടികൂടാനാകുമെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ നീതി ആവശ്യപ്പെട്ടു അതിജീവിതയുടെ കുടുംബം വനിതാ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് തെലങ്കാന സ്വദേശിയായ യുവതിയെ കുറ്റ്യാടിയിലെ ഭർതൃ വീട്ടിൽ വെച്ച് മുഖം മൂടി ധരിച്ചെത്തിയയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. അതിക്രമിച്ചു കടക്കൽ മാനഭംഗം എന്നീ വകുപ്പുകൾ ചേർത്ത് കുറ്റ്യാടി പൊലീസ് കേസെടുത്തിട്ടുണ്ട് പ്രതിയെ പിടികൂടാനായിട്ടില്ല.