'ബിജെപി കണ്ണട മാറ്റണം'; ​ഗവർണർക്കെതിരെ എൽഡിഎഫ്

സുപ്രിംകോടതി വിധി അംഗീകരിക്കാൻ ഗവർണർ തയ്യാറാകണമായിരുന്നുവെന്ന് എം.എ ബേബി പറഞ്ഞു

Update: 2025-04-12 12:31 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: ജുഡീഷ്യറിയുടേത് അതിരുകടന്ന ഇടപെടലാണെന്ന ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പ്രസ്താവനക്കെതിരെ സിപിഎമ്മും സിപിഐയും രംഗത്ത്. പ്രതീക്ഷ നൽകുന്ന സുപ്രിംകോടതി വിധി അംഗീകരിക്കാൻ ഗവർണർ തയ്യാറാകണമായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.

വിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്. ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രിംകോടതിക്ക് അധികാരമുണ്ടെന്നും ബേബി പറഞ്ഞു.

ഗവർണർ ബിജെപി കണ്ണട മാറ്റണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. നിയമസഭകൾ പാസാക്കിയ ബില്ലുകൾ തടഞ്ഞു വെക്കുന്നതിൽ സമയപരിധി നിശ്ചയിച്ച സുപ്രിംകോടതിവിധി ഭരണഘടനാ പ്രകാരമാണെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പാത പിന്തുടരാൻ ശ്രമിക്കുന്നത് ഖേദകരമാണെന്നും സിപിഐ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News