താൻ ബാഹ്യസമ്മർദത്തിൽ നിന്നുള്ള സ്ഥാനാർഥിയല്ലെന്ന് ജോ ജോസഫ്

തൃക്കാക്കരയിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാണെന്നും ജോ ജോസഫ് മീഡിയവണിനോട് പറഞ്ഞു. എൽഡിഎഫ് 100 സീറ്റ് തികയ്ക്കും. തനിക്ക് സംഘടനാതലത്തിൽ 10 വർഷത്തെ പരിചയമുണ്ടെന്നും ജോ ജോസഫ് പറഞ്ഞു.

Update: 2022-05-06 04:13 GMT
Advertising

കൊച്ചി: ബാഹ്യസമ്മർദത്തെ തുടർന്ന് സ്ഥാനാർഥിയായ ആളല്ല താനെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ വിമർശനങ്ങൾക്ക് പാർട്ടി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാണെന്നും ജോ ജോസഫ് മീഡിയവണിനോട് പറഞ്ഞു. എൽഡിഎഫ് 100 സീറ്റ് തികയ്ക്കും. തനിക്ക് സംഘടനാതലത്തിൽ 10 വർഷത്തെ പരിചയമുണ്ടെന്നും ജോ ജോസഫ് പറഞ്ഞു.

ഇന്നലെയാണ് ജോ ജോസഫിനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമില്ലാത്ത അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയത് ചില ബാഹ്യശക്തികളുടെ സമ്മർദം മൂലമാണെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News