പുതിയ കൂട്ടായ്മയുമായി ലീഗിൽ നിന്ന് നടപടി നേരിട്ടവരും ചെറുപാർട്ടി നേതാക്കളും; ലക്ഷ്യം സിപിഎം സഹകരണം

ഫലസ്തീൻ ഐക്യദാർഢ്യ സദസോടെ കൂട്ടായ്മയുടെ ആദ്യ പരിപാടിയും കോഴിക്കോട് സംഘടിപ്പിച്ചു.

Update: 2023-11-21 01:24 GMT
Advertising

കോഴിക്കോട്: സിപിഎം സഹകരണം ലക്ഷ്യമാക്കി പുതിയ കൂട്ടായ്മയുമായി മുസ്‍ലിം ലീഗിൽ നിന്ന് നടപടി നേരിട്ടവരും മറ്റു ചെറുപാർട്ടികളിലെ നേതാക്കളും. മറ്റ് പാർട്ടികളിലെ വിമതർ അടക്കമുള്ള നേതാക്കളെ ഉൾപ്പെടുത്തിയാണ് കോഡിനേഷൻ ഓഫ് സെക്കുലർ മൂവ്മെൻ്റ് എന്ന പേരിൽ കൂട്ടായ്മ രൂപീകരിക്കുന്നത്. ഫലസ്തീൻ ഐക്യദാർഢ്യ സദസോടെ കൂട്ടായ്മയുടെ ആദ്യ പരിപാടിയും കോഴിക്കോട് സംഘടിപ്പിച്ചു.

പി.ടി.എ റഹീം എംഎൽഎയുടെ നേതൃത്വത്തിലുള്ള നാഷണൽ സെക്യുലർ കോൺഫറൻസ്, മുസ്‌ലിം ലീഗിൽ നിന്ന് നടപടി നേരിട്ട കെ.എസ് ഹംസ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സബാഹ് കുണ്ടുപുഴക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് കോഡിനേഷൻ ഓഫ് സെക്കുലർ മൂവ്മെൻ്റ്.

സിപിഎം സഹകരണത്തോടെയാണ് പ്രവർത്തനം. സംഘടന ഇപ്പോൾ രൂപീകൃതമായിട്ടില്ല. വൈകാതെ രാഷ്ട്രീയ പാർട്ടിയാവുകയാണ് ലക്ഷ്യം. മുസ്‌ലിം ലീഗ്, ഐഎൻഎൽ എന്നീ പാർട്ടികളിലെ അസംതൃപ്തരെയും പിഡിപി പ്രവർത്തകരെയും കൂട്ടായ്മയുടെ ഭാഗമാക്കും.

കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസമാണ് കോഴിക്കോട് ഫലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, കെ.ടി ജലീൽ എംഎൽഎ, ഐഎൻഎൽ നേതാവ് എ.പി അബ്ദുൽ വഹാബ്, പിഡിപി നേതാവ് വർക്കല രാജ്, തുടങ്ങിയവർക്കൊപ്പം സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കവും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News